ഡല്‍ഹി
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മേല്‍ക്കൈ ലഭിക്കുമെന്ന് അഭിപ്രായ
സര്‍വെ. 70 അംഗ നിയമസഭയില്‍ ബിജെപിക്ക് 46 സീറ്റുകളെങ്കിലും
ലഭിക്കുമെന്നാണ് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. അരവിന്ദ്
കെജ്‌രിവാള്‍ നേതൃത്വം നല്‍കുന്ന ആം ആദ്മി പാര്‍ട്ടി രണ്ടാം സ്ഥാനത്ത്
എത്തുമെന്നും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെടുമെന്നും അഭിപ്രായ
സര്‍വെ സൂചിപ്പിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 28 സീറ്റ് നേടിയ എഎപിക്ക് ഇത്തവണ 18 സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വെ പറയുന്നു.
അതേസമയം ഡല്‍ഹിയിലെ ജനങ്ങള്‍ മുഖ്യമന്ത്രിയാകാന്‍ താല്‍പര്യപ്പെടുന്നത് എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ തന്നെയാണ്. 39 ശതമാനം ആളുകളാണ് കെജ്‌രിവാളിനെ മുഖ്യമന്ത്രിയാകാന്‍ പിന്തുണയ്ക്കുന്നത്. തൊട്ടടുത്ത് തന്നെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും ഇപ്പോഴത്തെ കേന്ദ്രമന്ത്രിയുമായ ഡോ. ഹര്‍ഷവര്‍ദ്ധനുമുണ്ട്. 38 ശതമാനം ആളുകളാണ് ഹര്‍ഷവര്‍ദ്ധന്‍ മുഖ്യമന്ത്രിയാകുന്നതിനെ പിന്തുണയ്ക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ജനപ്രീയ നേതാവ്. 63 ശതമാനം ആളുകള്‍ നരേന്ദ്ര മോഡിയെ തെരഞ്ഞെടുത്തപ്പോള്‍ 25 ശതമാനം ആളുകള്‍ അരവിന്ദ് കെജ്‌രിവാളിനെയും, 12 ശതമാനം ആളുകള്‍ രാഹുല്‍ ഗാന്ധിയെയും പിന്തുണച്ചു.

Comments
Post a Comment