Skip to main content

Posts

Showing posts from November, 2014

ഇന്ത്യന്‍ ഹോക്കി ടീം പരിശീലകന്‍ രാജിവെച്ചു

ഇന്ത്യന്‍ പുരുഷ ഹോക്കി ടീം പരിശീലകന്‍ ടെറി വാല്‍ഷ് രാജിവെച്ചു. ഹോക്കി ഇന്ത്യയുമായുള്ള ഭിന്നതയെ തുടര്‍ന്ന് രാജി. വാല്‍ഷിന്റെ കരാര്‍ പുതുക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. നവംബര്‍ 19വരെയായിരുന്നു വാല്‍ഷുമായുള്ള കരാര്‍. ഹോക്കി ഇന്ത്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് വാല്‍ഷ് നേരത്തെ രാജിവെച്ചിരുന്നു. പിന്നീട് സായി ഇടപ്പെട്ട് രാജി പിന്‍വലിപ്പിക്കുകയാ യിരുന്നു 

ഇനി ബൈക്കും ഒടിച്ചുമടുക്കി ബാഗില്‍ കൊണ്ടുനടക്കാം

ഇനി ബൈക്കും ഒടിച്ചുമടുക്കി ബാഗില്‍ കൊണ്ടുനടക്കാം. മടക്കിവെയ്ക്കാവുന്ന ലോകത്തെ ഏറ്റവും ചെറിയ ബൈക്ക് തയ്യാറായിരിക്കുന്നു. 'ഇംപോസിബിള്‍' എന്നാണ് ഇലക്ട്രിക് ബൈക്കിന് നല്‍കിയിരിക്കുന്ന പേര്. ഒടിച്ചുമടക്കിയാല്‍ ഏകദേശം 17 ഇഞ്ച് ഉയരം വരും. വ്യവസായിക ഉത്പാദനത്തിനായി കിക്ക്സ്റ്റാര്‍ട്ടര്‍ എന്ന ക്രൗഡ്ഫണ്ടിങ് വെബ്‌സൈറ്റിലാണ് ബൈക്ക് പ്രദര്‍ശിപ്പിച്ചിരിക്കുന്ന ത്. 85 കിലോഗ്രാം ഭാര ം വരെ ബാറ്റിയില്‍ ഓടുന്ന ബൈക്കിന് വഹിക്കാനാകും. പത്ത് 2,900 mAh ബാറ്ററികളാണ് ബൈക്കിലുള്ളത്. ഒരുതവണ ബാറ്ററില്‍ ചാര്‍ജ് ചെയ്താല്‍ മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗതയില്‍ 45 മിനിറ്റ് നേരം ബൈക്ക് ഓടിക്കാം. അടുത്തവര്‍ഷം ഓഗസ്റ്റില്‍ ബൈക്ക് വിപണിയിലെത്തും.

ആൾ ദൈവത്തെ പിടിക്കാനെത്തിയ പൊലീസിന് നേരെ ആക്രമണം

ഹരിയാനയിൽ ആൾ ദൈവത്തെ പിടിക്കാനെത്തിയ പൊലീസിന് നേരെ ആക്രമണം ഹരിയാനയിലെ വിവാദ ആള്‍ദൈവം രാംപാലിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന് നേരെ അനുയായികളുടെ ആക്രമണം. കൊലപാതക കേസില്‍ ഹൈക്കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച രാംപാല്‍ ഹിസാറിലെ സത്‌ലോക് ആശ്രമത്തിലാണ് രണ്ടാഴ്ച്ചയായി കഴിയുന്നത്. അറസ്റ്റ് ചെയ്യാന്‍ ആശ്രമത്തിലെത്തിയ പൊലീസിന് നേരെ അനുയായികള്‍ ആസിഡ് നിറച്ച സഞ്ചികളും കല്ലുകളും എറിഞ്ഞു. ഇവരെ നേരിടാന്‍ പൊലീസ് ലാത്തി ചാര്‍ജ്ജ് നടത് തി. ലാത്തിചാര്‍ജ്ജില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കും രാംപാലിന്റെ അനുയായികള്‍ക്കും പരുക്കേറ്റിട്ടുണ്ട്.  2006ലെ കൊലപാതക കേസില്‍ തിങ്കളാഴ്ച്ച കോടതിയില്‍ ഹാജരാകണമെന്നായിരുന്നു കോടതി നിര്‍ദേശം. എന്നാല്‍ രാംപാല്‍ കോടതിയില്‍ ഹാജാരായില്ല. ഇതേതുടര്‍ന്നാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. എന്നാല്‍ അനുയായികളെ അണിനിരത്തി പൊലീസിനെ നേരിടാനാണ് രാംപാലിന്റെ ശ്രമം.

ബാര്‍ കോഴ എല്‍ഡിഎഫ് സമരം രാഷ്ട്രീയ മുതലെടുപ്പ് : മാണി

ബാര്‍ കോഴയില്‍ എല്‍ഡിഎഫ് സമരം രാഷ്ട്രീയ മുതലെടുപ്പിനാണെന്ന് ധനമന്ത്രി കെ എം മാണി. യുഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സമരം. ബാര്‍ മുതലാളിമാരുടെ അതേ ലക്ഷ്യമാണ് എല്‍ഡിഎഫിന്. ബാര്‍ കോഴ ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. ബിജു രമേശിന് പിന്നില്‍ ചില ശക്തികളുണ്ടെന്നും മാണി ആരോപിച്ചു. ഇഎഫ്എല്‍ നിയമത്തില്‍ ഇളവ് വേണം. ജനവാസകേന്ദ്രങ്ങളേയും കൃഷിയിടങ്ങളേയും ഇഎഫ്എല്‍ നിയമപരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നും മാണി ആവശ്യപ്പെട്ടു.

ബിജെപിക്കെതിരെ ഇടതുപാര്‍ട്ടികളുമായും സഹകരിക്കും : മമത

ബിജെപി സർക്കരിനെ വീഴ്ത്താനും ബിജെപിക്കെതിരെ ഇടതുപാര്‍ട്ടികളുമായും സഹകരിക്കാനും പുതിയ സഘ്യം ഉണ്ടാക്കാനും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി തയാർ. കേന്ദ്രത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സഖ്യമുണ്ടാക്കിയാല്‍ ഇടതുപാര്‍ട്ടികളുമായും സഹകരിക്കാന്‍ തയ്യാറാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. എന്നാല്‍ ബംഗാളില്‍ ആരുമായും സഖ്യത്തിനില്ലെന്നും മമത വ്യക്തമാക്കി. കേന്ദ്രത്തില്‍ സഖ്യമുണ്ടാക്കുന്ന കാര്യം കോണ്‍ഗ്രസ് തീരുമാനിക്കട്ടെ. രാജ്യത്തെ മതേതരത്വം കാത്തുസൂക്ഷിക്കാന്‍ സഖ്യത്തോടൊപ്പം അണിച്ച േരും. വര്‍ഗീയ ശക്തികള്‍ക്കെതിരെ പോരാടാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധരാണെന്നും മമത പറഞ്ഞു. ഡല്‍ഹിയില്‍ തിങ്കളാഴ്ച്ച കോണ്‍ഗ്രസ് സംഘടിപ്പിച്ച നെഹ്‌റു ജന്മവാര്‍ഷിക സമ്മേളനത്തില്‍ മമത പങ്കെടുത്തിരുന്നു. ചടങ്ങിലേക്ക് ബിജെപി അംഗങ്ങളെ ക്ഷണിച്ചിരുന്നില്ല.

മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട്

മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടാനിരിക്കെ സര്‍ക്കാരിനെതിരെ വോട്ട് ചെയ്യുമെന്ന് ശിവസേന. ഇന്നലെ രാത്രി ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിലാണ് സര്‍ക്കാരിനെതിരെ വോട്ട് ചെയ്യാന്‍ ശിവസേന തീരുമാനമെടുത്തത്. കേന്ദ്രത്തിനുള്ള പിന്തുണയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും ശിവസേന വ്യക്തമാക്കി. സ്പീക്കര്‍ സ്ഥാനത്തേക്ക് ശിവസേന മത്സരിക്കും .ഇന്ന് രാവിലെ മാത്രമാണ് ശിവസേന നേതാവ് രാംദാസ് കദം സര്‍ക്കാരിനെതിരെ വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയത്. അതേസമയം എന്‍സിപി പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടും. 140 എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അവകാശപ്പെടുന്നത്. ഇതിനിടെ ബിജെപി-ശിവസേന സഖ്യത്തെ വിമര്‍ശിച്ചു കൊണ്ട് ശിവസേന മുഖപത്രം സാമ്‌ന മുഖപ്രസഗം എഴുതി. മഹാരാഷ്ട്രയില്‍ 12 മന്ത്രിസ്ഥാനങ്ങളാണ് ശിവസേന ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ 6 മന്ത്രി സ്ഥാനങ്ങള്‍ നല്‍കാമെന്നായിരുന്നു ബിജെപി നിലപാട്. ഇതില്‍ പ്രതിഷേധിച്ചാണ് ശിവസേന പ്രതിപക്ഷത്തിരിക്കാന്‍ തീരുമാനിച്ചത്.

ശാസ്ത്രവും മതവും പങ്കാളികൾ

ശാസ്ത്രവും മതവും പങ്കാളികളാണ്. ഒരേ കഥ പറയുന്ന രണ്ട് വ്യത്യസ്ത ഭാഷകളാണ് അവ. ശാസ്ത്രം ഉത്തരങ്ങള്‍ തേടുമ്പോള്‍ മതം ചോദ്യങ്ങളിലൂടെയാണ് മുന്നോട്ടുപോകുന്നത്. ഭക്തിയെ കൈവിടാതെ എങ്ങനെ ശാസ്ത് രമനസുള്ള ആധുനികരാകാമെന്നുള്ളതാണ് ചോദ്യമെന്ന് വാര്‍ഷിക പെന്‍ഗ്വിന്‍ പ്രഭാഷണ പരമ്പരയില്‍ പങ്കെടുത്തുകൊണ്ട് അമേരിക്കന്‍ എഴുത്തുകാരനും ദ ഡാവിഞ്ചി കോഡിന്റെ കഥാകാരനുമായ ഡാന്‍ ബ്രൗണ്‍ സംസാരിച്ചു.കോഡ്‌സ്, സയന്‍സ് ആന്‍ഡ് റിലീജിയന്‍ എന്ന വിഷയത്തെ കുറിച്ചാണ് ഡാന്‍ ബ്രൗണ്‍ സംസാരിച്ചത്.

പുറത്തിറങ്ങും മുന്പ് ആമിര്‍ ഖാന്‍ ചിത്രം കോപ്പിയടി വിവാദത്തിൽ

പുറത്തിറങ്ങും മുന്പ് ആമിര്‍ ഖാന്‍ ചിത്രം 'പികെ' കോപ്പിയടി വിവാദത്തില്‍. രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്തിരിക്കുന്ന ആക്ഷേപ ഹാസ്യ ചിത്രം 2001ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം 'കെ-പാക്‌സി'ന്റെ കോപ ്പിയടിയാണെന്നാണ് റിപ്പോര്‍ട്ട്. കെവിന്‍ സ്‌പേസി മുഖ്യവേഷത്തില്‍ എത്തുന്ന ചിത്രം കെ പാക്‌സ് എന്ന അന്യഗ്രഹത്തില്‍ നിന്നും വന്ന ഒരാളുടെ കഥയാണ് പറയുന്നത്. അന്യഗ്രഹത്തില്‍ നിന്നും എത്തുന്ന ഒരാളുടെ വേഷത്തിലാണ് പികെയില്‍ ആമിറും. ഇതാണ് പികെ കെ പാക്‌സില്‍ നിന്നും കോപ്പിയടിച്ചതാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നില്‍. നേരത്തെ പികെയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോഴും കോപ്പിയടി വിവാദം ഉയര്‍ന്നിരുന്നു. ആമിര്‍ നഗ്നനായി നില്‍ക്കുന്ന പികെയുടെ പോസ്റ്റര്‍ പോര്‍ച്ചുഗീസ് സംഗീതജ്ഞനും ഗായകനുമായി ക്വിം ബാരിയോസിന്റെ കാപ് ഡി എന്ന ആല്‍ബത്തിന്റെ കവര്‍ പേജിന്റെ കോപ്പിയടിയാണെന്നായിരുന്നു ആരോപണം. 

ധനമന്ത്രി കെഎം മാണിക്കെതിരെ ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശ്

ധനമന്ത്രി കെഎം മാണിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. മാണിയെ കണ്ടത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞിട്ടാണെന്ന് ബിജു രമേശ് ഏഷ ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫീസില്‍ പോയി കണ്ടു. അസോസിയേഷന്‍ ഭാരവാഹികള്‍ക്കൊപ്പമായിരുന്നു മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ ഇതിന് തെളിവാണ്. മാണിക്കെതിരെ മുന്നോട്ടുപോകാന്‍ പിസി ജോര്‍ജ് ആവശ്യപ്പെട്ടു. ജോര്‍ജ്ജിന്റെ ഫോണ്‍ സംഭാഷണം തെൡവായി കയ്യിലുണ്ട്. ബാര്‍ കോഴ കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നുവെന്നും അന്വേഷണം വിജിലന്‍സ് അട്ടിമറിക്കുകയാണെന്നും ബിജു രമേശ് പറഞ്ഞു.

12 വയസ്സുകാരൻറെ പ്രതിദിന വരുമാനം 43 ലക്ഷം

വയസ്സ് 12, പ്രതിദിന വരുമാനം 43 ലക്ഷം. ഡേവിഡ് ബെക്കാം -വിക്ടോറിയ ദമ്പതികളുടെ മകന്‍ റോമിയോയുടെ കാര്യമാണ് പറഞ്ഞുവരുന്നത്. മോഡലിങ്ങില്‍ നിന്നാണ് റോമിയോ പണം വാരികൂട്ടുന്നത്. മിനിറ്റില്‍ ഏതാണ്ട് 9153 രൂപ റോമിയോ സമ്പാദിക ്കുന്നു. ബെക്കാം-വിക്ടോറിയ ദമ്പതികളുടെ മൂന്നാമത്തെ മകനാണ് റോമിയോ. ലോകത്ത് ഏറ്റവും കൂടുതല്‍ പണം സമ്പാദിക്കുന്ന മോഡലുകളുടെ പട്ടികയിലും റോമിയോ ഇടംപിടിച്ചു. 

താന്‍ ക്രിക്കറ്റ് ദൈവമല്ലെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ഒരുപാട് പേരുടെ ക്രിക്കറ്റ് ദൈവമായിരിക്കും സച്ചിന്‍ ടെണ്ടുല്‍ക്കര്‍. എന്നാല്‍ സച്ചിന്‍ പറയുന്നു താന്‍ ക്രിക്കറ്റ് ദൈവമല്ലെന്ന്. കളിക്കളത്തില്‍ ഒരുപാട് പിശകുകള്‍ പറ്റിയിട്ടുണ്ട്. ക്രിക്കറ്റ് കളിക്കാന്‍ ഇഷ്ടപെടുന്ന ഒരാളാണ് താന്‍.പക്ഷെ ക്രിക്കറ്റ് ദൈവമല്ല, സാധാരണക്കാരനാണെന്ന് ബിബിസിക്ക് അനുവദിച്ച അഭിമുഖത്തില്‍ സച്ചിന്‍ പറഞ്ഞു.

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആത്മകഥ 'പ്ലേയിംഗ് ഇറ്റ് മൈ വേ' തർജിമയ്ക്കൊരുങ്ങുന്നു

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആത്മകഥ 'പ്ലേയിംഗ് ഇറ്റ് മൈ വേ' ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യുന്നു. മലയാളം, മറാത്തി, ഹിന്ദി, ഗുജറാത്തി, ആസാമീസ്, തെലുങ്ക്, ബംഗാളി ഭാഷകളിലാണ് ആത്മകഥ പുറത്തിറക്കു ന്നതെന്ന് പുസ്തകത്തിന്റെ പ്രസാധകരായ ഹാച്ചെറ്റ് ഇന്ത്യ പബ്ലിക്കേഷന്‍സ് അറിയിച്ചു. പുസ്‌തകത്തിനായി ആവശ്യക്കാര്‍ ഏറിയ പശ്ചാത്തലത്തിലാണ് മറ്റ് ഭാഷകളില്‍ പുറത്തിറക്കുന്നത്. അടുത്ത ആഴ്ച്ചയോട് പബ്ലിഷിങ് പങ്കാളികളെ കണ്ടെത്തുമെന്നും 2015 ആദ്യത്തോടെ പുസ്തകം മറ്റ് ഭാഷകളില്‍ വായിക്കാനാകുമെന്നും ഹാച്ചെറ്റ് ഇന്ത്യ പബ്ലിക്കേഷന്‍സ് അറിയിച്ചു. നവംബര്‍ 6ന് പുറത്തിറങ്ങിയ പുസ്തകം വില്‍പ്പനയില്‍ റെക്കോര്‍ഡ് കുറിച്ച് മുന്നേറുകയാണ്.

ചലച്ചിത്രകാരന്‍ ക്വന്റീന്‍ ടരന്റീനോ വിരമിക്കാനൊരുങ്ങുന്നു

ശൈലീനിര്‍ബന്ധങ്ങളെ തച്ചുടച്ച് സിനിമയൊരുക്കുന്ന ചലച്ചിത്രകാരന്‍ ക്വന്റീന്‍ ടരന്റീനോ വിരമിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. പത്താമത്തെ ചിത്രം 'ദ ഹേറ്റ്ഫുള്‍ എയ്റ്റ്' തിയറ്ററുകളിലെ ത്തുന്നതോടെ സംവിധാനരംഗത്ത് നിന്ന് പിന്‍വാങ്ങാനാണ് ആലോചനയെന്ന് ഹോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിരാമചിത്രമായി ദ ഹേറ്റ്ഫുള്‍ എയ്റ്റ് തിയറ്ററുകളിലെത്തിക്കാനാണ് ആലോചനയെന്നാണ് പ്രമുഖ ബ്രിട്ടീഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഹേറ്റ്ഫുള്‍ എയ്റ്റിന്റെ താരങ്ങളെ പ്രഖ്യാപിക്കുന്ന ചടങ്ങിലാണ് വിരമിക്കല്‍ സൂചന നല്‍കിയത്. ആസ്വാദകര്‍ നിര്‍ത്തിപ്പോകാന്‍ ആഞ്ജാപിക്കും മുമ്പ് കളം വിടാനാണ് ആഗ്രഹം എന്ന ടരന്റീനോയുടെ വിശദീകരണവും മാധ്യമങ്ങള്‍ നല്‍കുന്നു. ഹേറ്റ്ഫുള്‍ എയ്റ്റിന്റെ തിരക്കഥ ചോര്‍ന്നത് ടരന്റീനോയെ ആഘാതത്തിലാഴ്ത്തിയിരുന്നു. സിനിമ നിര്‍ത്തുകയാണെന്ന് അ്ന്ന് ടരന്റീനോ രോഷാകുലനായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നോണ്‍ ലീനിയര്‍ ആഖ്യാനഭദ്രതയും, വയലന്‍സിന്റെ സര്‍ഗ്ഗാത്മകഅവതരണവും മുഖമുദ്രയാക്കിയ ചലച്ചിത്രകാരനാണ് ടരന്റീനോ. ഛായാഗ്രാഹകനും നിര്‍മ്മാതാവും അഭിനേതാവും കൂടിയായ ടരന്റീനോയുടെ ഒമ്പത് ചിത്

പത്മനാഭ സ്വാമി ക്ഷേത്ര വിഷയത്തില്‍ അമിക്കസ് ക്യൂറിയുടെ പ്രവര്‍ത്തനത്തെ പിന്തുണച്ച് സുപ്രീംകോടതി

പത്മനാഭ സ്വാമി ക്ഷേത്ര വിഷയത്തില്‍ അമിക്കസ് ക്യൂറിയുടെ പ്രവര്‍ത്തനത്തെ പിന്തുണച്ച് സുപ്രീംകോടതി. അമിക്കസ് ക്യൂറിക്കെതിരായ രാജകുടുംബത്തിന്റെ ആരോപണം ഗൗരവമുള്ളതല്ലെന്ന് സുപ്രീംക ോടതി നിരീക്ഷിച്ചു. ക്ഷേത്രനന്മയ്ക്ക് വേണ്ടിയാണ് അമിക്കസ് ക്യൂറി പ്രവര്‍ത്തിക്കുന്നത്. അമിക്കസ് ക്യൂറിയെ പുറത്താക്കാനാണോ രാജകുടുംബം ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു. രാജകുടുംബത്തിന് എതിര്‍വാദം അറിയിക്കാമെന്നും കോടതി പറഞ്ഞു. അതേസമയം വ്യക്തിപരമായ ആക്രമണം നടത്തിയാല്‍ അമിക്കസ് ക്യൂറി സ്ഥാനത്ത് തുടരാന്‍ താത്പര്യമില്ലെന്ന് ഗോപാല്‍ സുബ്രഹ്മണ്യം അറിയിച്ചു. എന്നാല്‍ ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ ആവശ്യം തള്ളിയ കോടതി അമിക്കസ് ക്യൂറിയായി തുടരണമെന്ന് ഗോപാല്‍ സുബ്രഹ്മണ്യത്തോട് ആവശ്യപ്പെട്ടു.

മന്ത്രിമാര്‍ അവധിയില്‍ പോകുന്നത് കുറയ്ക്കണം - പ്രധാനമന്ത്രി

മന്ത്രിമാര്‍ അവധിയില്‍ പോകുന്നത് കുറക്കണമെന്നും പൊതു അവധി ദിനങ്ങളിലും ജോലി ചെയ്യാന്‍ തയ്യാറായിരിക്കണമെന്നും കേന്ദ്രമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. ഈ മാസം അവസാനം പാര്‍ലമെന്റ് ശീതകാല സമ്മേളനം ആരംഭിക്കാ നിരിക്കെ മന്ത്രിമാര്‍ അനാവശ്യ യാത്രകള്‍ വെട്ടിച്ചുരുക്കി കഴിവതും സഭയില്‍ ഹാജരായിരിക്കണമെന്ന് മോദി മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചോദ്യോത്തരവേളയില്‍ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ തയ്യാറായി വരണമെന്നും മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശമുണ്ട്.മോഡി അധികാരത്തിലെത്തിയ ശേഷം സര്‍ക്കാരിന്റെ പ്രധാന പരിപാടികളും പ്രവര്‍ത്തനങ്ങളും പൊതു അവധി ദിനങ്ങളിലും ഞായറാഴ്ചകളിലുമാണ് നടത്താറ്. 

ചുംബന സമരത്തെ പിന്തുണച്ച് സിനിമാ സംവിധായകയുമായ ലീന മണിമേഖലയുടെ കവിത

സദാചാര പൊലീസിംങിനെതിരെ കൊച്ചിയില്‍ നടന്ന ചുംബന സമരത്തെ പിന്തുണച്ച് തമിഴ് കവയിത്രിയും സിനിമാ സംവിധായകയുമായ ലീന മണിമേഖലയുടെ കവിത. ഫെയ്‌സ്ബുക്ക് പേജിലാണ് കവിത പോസ്റ്റ് ചെയ്തിരിക്കുന്നത്. കവിതയ്‌ക്കൊപ്പം മലേഷ്യന്‍ കവയിത്രി മനിമൊഴിയെ ചുംബിക്കുന്ന ചിത്രവും മണിമേഖല പോസ്റ്റ് ചെയ്തിട്ടുണ്ട്. ലീന മണിമേഖലയുടെ കവിത വായിക്കാം- Kiss of Love "While kissing Kamala Das’s dense hair Untangling each strand Kerala police arrested us both and Threw us in the van There we found Sappho, Avvayar Andal, Sylvia Plath and Frida Already handcuffed and dumped Growing weary of our kissing orgy The police called the army We fired missiles of poems All their weapons failed before them State of Emergency was declared Locking up `language' under high security Poor morons of power did not know That kisses have no Language"

മോദി മന്ത്രിസഭയില്‍ മന്ത്രിമാരില്‍ എട്ട് പേര്‍ ക്രിമിനല്‍

മോദി മന്ത്രിസഭയില്‍ പുതുതായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ 21 മന്ത്രിമാരില്‍ എട്ട് പേര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസ് (എഡിആര്‍) റിപ്പോര്‍ട്ട്. ഇതില്‍ നാല് മന്ത്രിമാര്‍ ഗുരുതരമായ ക്രിമിനല്‍ കുറ്റമുള്ളവരാണെന്നും എഡിആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ 21 മന്ത്രിമാരില്‍ സുരേഷ് പ്രഭുവിന്റെയും, ഭിരേന്ദ്ര സിംഗി ന്റെയും പശ്ചാത്തലം എഡിആര്‍ പരിശോധിച്ചിട്ടില്ല. ഇവര്‍ നിലവില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ അല്ലാത്തതിനാലാണിത്. മോദി മന്ത്രിസഭയിലെ 64 പേരുടെ വിവരങ്ങള്‍ പരിശോധിച്ചതില്‍ 20 പേരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 30 ശതമാനം മന്ത്രിമാരും ക്രിമിനലുകളാണെന്നാണ് എഡിആര്‍ റിപ്പോര്‍ട്ട് പറയുന്നത്. 64 മന്ത്രിമാരില്‍ 92 ശതമാനം ആളുകളും കോടിപതികളാണ്, അതായത് 64ല്‍ 59 പേരും കോടിപതികളാണ്. പുതുതായി എത്തിയ മന്ത്രിമാരില്‍ ആന്ധ്രപ്രദേശില്‍ നിന്നുള്ള യാലമഞ്ചിലി സത്യനാരായണ ചൗധരിയ്ക്കാണ് ഏറ്റവുമധികം സ്വത്തുക്കളുള്ളത്. 189 കോടി രൂപയാണ് അദ്ദേഹത്തിന്റെ പേരിലുള്ള സ്വത്ത്.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മേല്‍ക്കൈ

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മേല്‍ക്കൈ ലഭിക്കുമെന്ന് അഭിപ്രായ സര്‍വെ. 70 അംഗ നിയമസഭയില്‍ ബിജെപിക്ക് 46 സീറ്റുകളെങ്കിലും ലഭിക്കുമെന്നാണ് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. അരവിന്ദ് കെജ്‌രിവാള്‍ നേതൃത്വം നല്‍കുന്ന ആം ആദ്മി പാര്‍ട്ടി രണ്ടാം സ്ഥാനത്ത് എത്തുമെന്നും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെടുമെന്നും അഭിപ്രായ സര്‍വെ സൂചിപ്പിക്കുന് നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 28 സീറ്റ് നേടിയ എഎപിക്ക് ഇത്തവണ 18 സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വെ പറയുന്നു. അതേസമയം ഡല്‍ഹിയിലെ ജനങ്ങള്‍ മുഖ്യമന്ത്രിയാകാന്‍ താല്‍പര്യപ്പെടുന്നത് എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ തന്നെയാണ്. 39 ശതമാനം ആളുകളാണ് കെജ്‌രിവാളിനെ മുഖ്യമന്ത്രിയാകാന്‍ പിന്തുണയ്ക്കുന്നത്. തൊട്ടടുത്ത് തന്നെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും ഇപ്പോഴത്തെ കേന്ദ്രമന്ത്രിയുമായ ഡോ. ഹര്‍ഷവര്‍ദ്ധനുമുണ്ട്. 38 ശതമാനം ആളുകളാണ് ഹര്‍ഷവര്‍ദ്ധന്‍ മുഖ്യമന്ത്രിയാകുന്നതിനെ പിന്തുണയ്ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ജനപ്രീയ നേതാവ്. 63 ശതമാനം ആളുകള്‍ നരേന്ദ്ര മോഡിയെ തെരഞ്ഞെടുത്തപ്പോള്‍ 25 ശതമാനം ആളുകള്‍ അരവിന്ദ് കെ

അലിഗഡ് മുസ്ലീം സര്‍വകലാശാലയുടെ ലൈബ്രറിയില്‍ പെണ്‍കുട്ടികള്‍ക്ക് നിയന്ത്രണം.

അലിഗഡ് മുസ്ലീം സര്‍വകലാശാലയുടെ ലൈബ്രറിയില്‍ പെണ്‍കുട്ടികള്‍ക്ക് നിയന്ത്രണം. വുമണ്‍സ് കോളേജിലെ പെണ്‍കുട്ടികള്‍ സര്‍വകലാശാലയിലെ മൗലാന ആസാദ് ലൈബ്രറിയില്‍ പ്രവേശനം ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ വൈസ് ചാന്‍സിലര്‍ ലഫ്റ്റനന്റ് ജനറല്‍ സമീര്‍ ഉദ്ദിന്‍ നിരസിച്ചു. ലൈബ്രറിയില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചാല്‍ ഇപ്പോള്‍ ഉള്ളതിന്റെ നാലിരട്ടി ആണ്‍കുട്ടികള്‍ ലൈ ബ്രറിയില്‍ തടിച്ച് കൂടുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വിസി പെണ്‍കുട്ടികള്‍ക്ക് ലൈബ്രറിയില്‍ പ്രവേശനം നിഷേധിച്ചിരിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കുന്ന കാര്യത്തില്‍ വിസിയുടേതിന് സമാനമായ നിലപാടാണ് വുമണ്‍സ് കോളജ് പ്രിന്‍സിപ്പാള്‍ നൈമ ഗുല്‍റസും സ്വീകരിച്ചത്. കോളജിലെ സ്റ്റുഡന്റ്‌സ് യൂണിയന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അവര്‍ നടത്തിയ പ്രസംഗത്തില്‍ 'ലൈബ്രറി ആണ്‍കുട്ടികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അവിടേയ്ക്ക് പെണ്‍കുട്ടികള്‍ കൂടി എത്തിയാല്‍ അച്ചടക്ക പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന'് പറഞ്ഞു. വുമണ്‍സ് കോളജില്‍ നിന്ന് മൂന്ന് കിലോ മീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്ന മൗലാന ആസാദ് ലൈബ്രറിയില്‍ പെണ്‍കുട്ടികള്‍ക്ക് പ

എം.വി. രാഘവനോട് സര്‍ക്കാര്‍ അനീതിയാണ് കാണിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍

അന്തരിച്ച സി.എം.പി സ്ഥാപക നേതാവ് എം.വി. രാഘവനോട് യുഡിഎഫ് സര്‍ക്കാര്‍ അനീതിയാണ് കാണിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കണമെന്ന ദീര്‍ഘനാളായുള്ള എംവിആറിന്റെ ആവശ്യത്തെ യുഡിഎഫ് സര്‍ക്കാര്‍ നിരാകരിച്ചു. സര്‍ക്കാരിന്റെ നടപടിയില്‍ എംവിആറിന് അതൃപ്തിയുണ്ടായിരുന്നതായും സുധാകരന്‍. അദ്ദേഹത്തിന്റെ മരണത്തോടെ പാര്‍ട്ടിയുടെ അവകാശം ഏറ്റെടുക്കാനുള്ള ഇരുവിഭാഗം നേതാക്കളുടെയും ശ്രമങ്ങള്‍ അപഹാസ്യമാണ്. എംവിആര്‍ എല്‍ഡിഎഫിനൊപ്പം പോയെന്ന് മുഴുഭ്രാന്തുള്ളവര്‍ക്ക് മാത്രമെ പറയാന്‍ കഴിയുകയുള്ളെന്നും കെ. സുധാകരന്‍ പരിഹസിച്ചു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ബാധ്യതാ പട്ടികയില്‍ അവിവാഹിതരായ പെണ്‍മക്കളുടെ പേരും

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ബാധ്യതാ പട്ടികയില്‍ അവിവാഹിതരായ പെണ്‍മക്കളുടെ പേരും. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് മുഹമ്മദ് യൂസഫ് ഭട്ട് മക്കളുടെ പേരും ബാധ്യതാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത ്. ജമ്മു കശ്മീരിലെ ജന്ധര്‍ബാല്‍ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് മുഹമ്മദ് യൂസഫ് ഭട്ട്. നവംബര്‍ 25നാണ് ജമ്മു കശ്മീരിലെ ആദ്യഘട്ട തെരഞ്ഞെടുപ്പ്. ഒരു കോടി രൂപയ്ക്ക് മുകളില്‍ സ്വത്തുള്ള നേതാവാണ് മുഹമ്മദ് യൂസഫ് ഭട്ട്.