ശൈലീനിര്‍ബന്ധങ്ങളെ തച്ചുടച്ച് സിനിമയൊരുക്കുന്ന
ചലച്ചിത്രകാരന്‍ ക്വന്റീന്‍ ടരന്റീനോ വിരമിക്കാനൊരുങ്ങുന്നുവെന്ന്
റിപ്പോര്‍ട്ട്. പത്താമത്തെ ചിത്രം 'ദ ഹേറ്റ്ഫുള്‍ എയ്റ്റ്' തിയറ്ററുകളിലെത്തുന്നതോടെ
സംവിധാനരംഗത്ത് നിന്ന് പിന്‍വാങ്ങാനാണ് ആലോചനയെന്ന് ഹോളിവുഡ് മാധ്യമങ്ങള്‍
റിപ്പോര്‍ട്ട് ചെയ്യുന്നു. വിരാമചിത്രമായി ദ ഹേറ്റ്ഫുള്‍ എയ്റ്റ്
തിയറ്ററുകളിലെത്തിക്കാനാണ് ആലോചനയെന്നാണ് പ്രമുഖ ബ്രിട്ടീഷ് മാധ്യമങ്ങളുടെ
റിപ്പോര്‍ട്ട്. ഹേറ്റ്ഫുള്‍ എയ്റ്റിന്റെ താരങ്ങളെ പ്രഖ്യാപിക്കുന്ന
ചടങ്ങിലാണ് വിരമിക്കല്‍ സൂചന നല്‍കിയത്. ആസ്വാദകര്‍ നിര്‍ത്തിപ്പോകാന്‍
ആഞ്ജാപിക്കും മുമ്പ് കളം വിടാനാണ് ആഗ്രഹം എന്ന ടരന്റീനോയുടെ വിശദീകരണവും
മാധ്യമങ്ങള്‍ നല്‍കുന്നു. ഹേറ്റ്ഫുള്‍ എയ്റ്റിന്റെ തിരക്കഥ ചോര്‍ന്നത്
ടരന്റീനോയെ ആഘാതത്തിലാഴ്ത്തിയിരുന്നു. സിനിമ നിര്‍ത്തുകയാണെന്ന് അ്ന്ന്
ടരന്റീനോ രോഷാകുലനായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നോണ്‍ ലീനിയര്‍
ആഖ്യാനഭദ്രതയും, വയലന്‍സിന്റെ സര്‍ഗ്ഗാത്മകഅവതരണവും മുഖമുദ്രയാക്കിയ
ചലച്ചിത്രകാരനാണ് ടരന്റീനോ. ഛായാഗ്രാഹകനും നിര്‍മ്മാതാവും അഭിനേതാവും
കൂടിയായ ടരന്റീനോയുടെ ഒമ്പത് ചിത്രങ്ങളും ആസ്വാദകരുടെ പ്രിയസൃഷ്ടികളുടെ
പട്ടികയില്‍ ഇടംപിടിച്ചിരുന്നു. ടരന്റീനോ ആഖ്യാനശൈലി അനുകരിക്കുകയും
പിന്തുടരുകയും ചെയ്യുന്ന ചലച്ചിത്രകാരന്‍മാരും നിരവധിയാണ്. റിസര്‍വോയര്‍
ഡോഗ്‌സ്, പള്‍പ്പ് ഫിക്ഷന്‍,കില്‍ബില്‍,ഡെത്ത് പ്രൂഫ്, ഇന്‍ഗ്‌ളോറിയസ്
ബാസ്റ്റാര്‍ഡ്‌സ്,ജാംഗോ അണ്‍ചെയിന്‍ഡ് എന്നിവയാണ് ടരന്റീനോയുടെ പ്രധാന
ചിത്രങ്ങള്‍. തിരക്കഥാരചനയും പുസ്തകമെഴുത്തുമായി തുടര്‍ന്നും
ചലച്ചിത്രമേഖലയില്‍ സജീവമായുണ്ടാകും എന്ന ഉറപ്പോടെയാണ് ടരന്റീനോയുടെ
വിടവാങ്ങല്‍ എന്നറിയുന്നു. ടരന്റീനോ തീരുമാനം പുനപരിശോധിക്കുമെന്ന
പ്രതീക്ഷയിലാണ് ആരാധകര്‍.
മയക്കുമരുന്ന് കടത്തിയ 27 വാഹനങ്ങളും പിടിച്ചു പ്രതികളിൽ നിന്ന് ഒന്ന് ദശാംശം 9 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് ഉൽപ്പന്നങ്ങളാണ് എക്സൈസ് കണ്ടെത്തിയത്. സ്കൂൾ പരിസരത്ത് 998 ബസ്റ്റാൻഡ് പരിസരത്തു നിന്നും 252 ലേബർ ക്യാമ്പുകളിൽ നിന്ന് 14 റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് 89 തുടങ്ങിയ പരിശോധനകൾ നടത്തിയിട്ടുണ്ട് 26 പ്രതികളെയും എക്സൈസ് അറസ്റ്റ് ചെയ്തു പ്രവർത്തനങ്ങളും പുരോഗതിയും തുടർനടപടികളും എക്സൈസ് കമ്മീഷണർ യാദവുമായി മന്ത്രി ചർച്ച ചെയ്തു. സ്കൂൾ കോളേജ് ബസ്റ്റാൻഡ് റെയിൽവേ സ്റ്റേഷൻ തുടങ്ങിയ കേന്ദ്രങ്ങളിൽ നടത്തുന്ന പ്രത്യേക നിരീക്ഷണം കൂടുതൽ ശക്തമാക്കാൻ മന്ത്രി നിർദ്ദേശം നൽകി. മിഠായികളിൽ മയക്കുമരുന്ന് കലർത്തി വിദ്യാർത്ഥികൾക്കിടയിൽ വിതരണം ചെയ്യുന്ന വിഷയത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി നിർദേശിച്ചു. മയക്കുമരുന്നിന് എതിരെ ശക്തമായ നടപടി സ്വീകരിച്ച് എക്സൈസ് മന്ത്രി അഭിനന്ദിച്ചു. എക്സൈസ് പരിശോധനയിൽ 64 6ഗ്രാം എംഡി എം എ 25 ദേശം 8 4 കിലോ 39 5 6ഗ്രാം ഹീറോയിൻ 14 ദേശം 5 ഗ്രാം ബ്രൗൺഷുഗർ 12 ദേശം 8 2 ഗ്രാം നൈട്രസ് ഗുളികകൾ 113 കിലോ കഞ്ചാവ് 14 8 കിലോ കഞ്ചാവ് കലർത്തിയ ചോക്ലേറ്റ് 96 ദേശാംശം 8ഗ്രാം കഞ്...
Comments
Post a Comment