മോദി
മന്ത്രിസഭയില്‍ പുതുതായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ 21
മന്ത്രിമാരില്‍ എട്ട് പേര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന്
അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസ് (എഡിആര്‍) റിപ്പോര്‍ട്ട്. ഇതില്‍
നാല് മന്ത്രിമാര്‍ ഗുരുതരമായ ക്രിമിനല്‍ കുറ്റമുള്ളവരാണെന്നും എഡിആര്‍
റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ 21 മന്ത്രിമാരില്‍ സുരേഷ്
പ്രഭുവിന്റെയും, ഭിരേന്ദ്ര സിംഗിന്റെയും പശ്ചാത്തലം എഡിആര്‍ പരിശോധിച്ചിട്ടില്ല. ഇവര്‍ നിലവില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ അല്ലാത്തതിനാലാണിത്.
മോദി മന്ത്രിസഭയിലെ 64 പേരുടെ വിവരങ്ങള്‍ പരിശോധിച്ചതില്‍ 20 പേരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 30 ശതമാനം മന്ത്രിമാരും ക്രിമിനലുകളാണെന്നാണ് എഡിആര്‍ റിപ്പോര്‍ട്ട് പറയുന്നത്.
64 മന്ത്രിമാരില്‍ 92 ശതമാനം ആളുകളും കോടിപതികളാണ്, അതായത് 64ല്‍ 59 പേരും കോടിപതികളാണ്. പുതുതായി എത്തിയ മന്ത്രിമാരില്‍ ആന്ധ്രപ്രദേശില്‍ നിന്നുള്ള യാലമഞ്ചിലി സത്യനാരായണ ചൗധരിയ്ക്കാണ് ഏറ്റവുമധികം സ്വത്തുക്കളുള്ളത്. 189 കോടി രൂപയാണ് അദ്ദേഹത്തിന്റെ പേരിലുള്ള സ്വത്ത്.

Comments
Post a Comment