ഹരിയാനയിൽ ആൾ ദൈവത്തെ പിടിക്കാനെത്തിയ പൊലീസിന് നേരെ ആക്രമണം
ഹരിയാനയിലെ
വിവാദ ആള്‍ദൈവം രാംപാലിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന് നേരെ
അനുയായികളുടെ ആക്രമണം. കൊലപാതക കേസില്‍ ഹൈക്കോടതി ജാമ്യമില്ലാ വാറന്റ്
പുറപ്പെടുവിച്ച രാംപാല്‍ ഹിസാറിലെ സത്‌ലോക് ആശ്രമത്തിലാണ് രണ്ടാഴ്ച്ചയായി
കഴിയുന്നത്. അറസ്റ്റ് ചെയ്യാന്‍ ആശ്രമത്തിലെത്തിയ പൊലീസിന് നേരെ
അനുയായികള്‍ ആസിഡ് നിറച്ച സഞ്ചികളും കല്ലുകളും എറിഞ്ഞു. ഇവരെ നേരിടാന്‍
പൊലീസ് ലാത്തി ചാര്‍ജ്ജ് നടത്തി. ലാത്തിചാര്‍ജ്ജില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കും രാംപാലിന്റെ അനുയായികള്‍ക്കും പരുക്കേറ്റിട്ടുണ്ട്.
2006ലെ കൊലപാതക കേസില്‍ തിങ്കളാഴ്ച്ച കോടതിയില്‍ ഹാജരാകണമെന്നായിരുന്നു കോടതി നിര്‍ദേശം. എന്നാല്‍ രാംപാല്‍ കോടതിയില്‍ ഹാജാരായില്ല. ഇതേതുടര്‍ന്നാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. എന്നാല്‍ അനുയായികളെ അണിനിരത്തി പൊലീസിനെ നേരിടാനാണ് രാംപാലിന്റെ ശ്രമം.
Comments
Post a Comment