ബിജെപി സർക്കരിനെ വീഴ്ത്താനും ബിജെപിക്കെതിരെ ഇടതുപാര്‍ട്ടികളുമായും സഹകരിക്കാനും പുതിയ സഘ്യം ഉണ്ടാക്കാനും പശ്ചിമബംഗാൾ
മുഖ്യമന്ത്രി മമത ബാനര്‍ജി തയാർ.
കേന്ദ്രത്തില്‍
ബിജെപിക്കെതിരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സഖ്യമുണ്ടാക്കിയാല്‍
ഇടതുപാര്‍ട്ടികളുമായും സഹകരിക്കാന്‍ തയ്യാറാണെന്ന് പശ്ചിമബംഗാള്‍
മുഖ്യമന്ത്രി മമത ബാനര്‍ജി. എന്നാല്‍ ബംഗാളില്‍ ആരുമായും
സഖ്യത്തിനില്ലെന്നും മമത വ്യക്തമാക്കി. കേന്ദ്രത്തില്‍ സഖ്യമുണ്ടാക്കുന്ന
കാര്യം കോണ്‍ഗ്രസ് തീരുമാനിക്കട്ടെ. രാജ്യത്തെ മതേതരത്വം
കാത്തുസൂക്ഷിക്കാന്‍ സഖ്യത്തോടൊപ്പം അണിച്ചേരും.
വര്‍ഗീയ ശക്തികള്‍ക്കെതിരെ പോരാടാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്
പ്രതിജ്ഞാബദ്ധരാണെന്നും മമത പറഞ്ഞു. ഡല്‍ഹിയില്‍ തിങ്കളാഴ്ച്ച കോണ്‍ഗ്രസ്
സംഘടിപ്പിച്ച നെഹ്‌റു ജന്മവാര്‍ഷിക സമ്മേളനത്തില്‍ മമത പങ്കെടുത്തിരുന്നു.
ചടങ്ങിലേക്ക് ബിജെപി അംഗങ്ങളെ ക്ഷണിച്ചിരുന്നില്ല.
Comments
Post a Comment