Skip to main content

ഇനി ബൈക്കും ഒടിച്ചുമടുക്കി ബാഗില്‍ കൊണ്ടുനടക്കാം

ഇനി ബൈക്കും ഒടിച്ചുമടുക്കി ബാഗില്‍ കൊണ്ടുനടക്കാം. മടക്കിവെയ്ക്കാവുന്ന ലോകത്തെ ഏറ്റവും ചെറിയ ബൈക്ക് തയ്യാറായിരിക്കുന്നു. 'ഇംപോസിബിള്‍' എന്നാണ് ഇലക്ട്രിക് ബൈക്കിന് നല്‍കിയിരിക്കുന്ന പേര്. ഒടിച്ചുമടക്കിയാല്‍ ഏകദേശം 17 ഇഞ്ച് ഉയരം വരും. വ്യവസായിക ഉത്പാദനത്തിനായി കിക്ക്സ്റ്റാര്‍ട്ടര്‍ എന്ന ക്രൗഡ്ഫണ്ടിങ് വെബ്‌സൈറ്റിലാണ് ബൈക്ക് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 85 കിലോഗ്രാം ഭാരം വരെ ബാറ്റിയില്‍ ഓടുന്ന ബൈക്കിന് വഹിക്കാനാകും. പത്ത് 2,900 mAh ബാറ്ററികളാണ് ബൈക്കിലുള്ളത്. ഒരുതവണ ബാറ്ററില്‍ ചാര്‍ജ് ചെയ്താല്‍ മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗതയില്‍ 45 മിനിറ്റ് നേരം ബൈക്ക് ഓടിക്കാം. അടുത്തവര്‍ഷം ഓഗസ്റ്റില്‍ ബൈക്ക് വിപണിയിലെത്തും.

Comments