കവിതാ രൂപത്തിൽ പഴംചൊല്ലുകൾ
മാനിക്കാത്തിടം ചെല്ലരുത്
മാനം വിറ്റു ഉണ്ണരുത്
മലർന്നു കിടന്നു തുപ്പരുത്
ഇരിക്കും കൊമ്പു മുറിക്കരുത്
ഉദയത്തിൽ കിടന്നുറങ്ങരുത്
അസ്സമയത്തു വഴി നടക്കരുത്
അന്യൻറെ മുതലിൽ മോഹം അരുതു
അന്യൻറെ വീട്ടിൽ ഉറങ്ങരുത്
കുടിപ്പക ഉള്ളിൽ കരുതരുത്
കുലദൈവത്തെ മറക്കരുത്
തല തൊട്ടു സത്യം ചെയ്യരുത്
തല മറന്നു എണ്ണ തേയ്ക്കരുത്
ഉണ്ണുമ്പോൾ കൈ കുടയരുത്
ഉണ്ണും കയ്യാൽ വിളമ്പരുത്
പിശുക്കന്റെ അന്നം ഉണ്ണരുത്
പിശുക്കി പിശുക്കിവിളമ്പരുത്
തെക്കോട്ടു വിളക്ക് വെയ്ക്കരുത്
വടക്കോട്ടു തല വച്ചുറങ്ങരുത്
സന്ധ്യക്ക് ചൂല് എടുക്കരുത്
അന്തിക്ക് മാലിന്യം കളയരുത്
തൊഴിലിൽ അലസത കാട്ടരുത്
വരവറിയാതെ ചിലവഴിക്കരുത്
അത്താഴ പട്ടിണി കിടക്കരുത്
അത്താഴത്തിനു നെയ്യ് കഴിക്കരുത്
മാതൃ വചനം തട്ടരുത്
മാതൃ ദോഷം ചെയ്യരുത്
Comments
Post a Comment