Skip to main content

മന്ത്രിസഭാ തീരുമാനങ്ങള്‍ - Government Decisions - 26.4.2017

 മന്ത്രിസഭാ തീരുമാനങ്ങള്‍ - Government Decisions 26.4.2017

ബീക്കണ്‍ ലൈറ്റ് ഒഴിവാക്കുന്നു; മന്ത്രിമാരുടെ വാഹനങ്ങള്‍ക്കും റജിസ്ട്രേഷന്‍ നമ്പര്‍ സര്‍ക്കാര്‍ തലത്തില്‍ വാഹനങ്ങളുടെ ബീക്കണ്‍ ലൈറ്റ് ഒഴിവാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. അതോടൊപ്പം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പിന്‍റെ റജിസ്ട്രേഷന്‍ നമ്പര്‍ കൂടി വയ്ക്കാനും തീരുമാനമായി. ഇപ്പോള്‍ മന്ത്രിമാരുടെ വാഹനങ്ങള്‍ക്ക് റജിസ്ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കുന്നില്ല. പകരം 1, 2, 3 തുടങ്ങിയ നമ്പറുകളാണ് നല്‍കുന്നത്. ആംബുലന്‍സ്, ഫയര്‍, പൊലീസ് മുതലായ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാം.

ആറ് വ്യവസായ പാര്‍ക്കുകളില്‍ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ്
കിന്‍ഫ്രയുടെ മെഗാ ഫുഡ് പാര്‍ക്ക് (കോഴിപ്പാറ, പാലക്കാട്), കോഴിക്കോട് രാമനാട്ടുകര വ്യവസായ പാര്‍ക്ക്, കുറ്റിപ്പുറം വ്യവസായ പാര്‍ക്ക്, തൃശൂര്‍ പുഴക്കല്‍പ്പാടം വ്യവസായ പാര്‍ക്ക്, കെഎസ്ഐഡിസിയുടെ അങ്കമാലി ബിസിനസ് പാര്‍ക്ക്, പാലക്കാട് ലൈറ്റ് എഞ്ചിനിയറിങ് പാര്‍ക്ക് എന്നിവക്ക് ബാധകമായ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ വിവിധ ലൈസന്‍സുകളും ക്ലിയറന്‍സുകളും വേഗത്തില്‍ ലഭ്യമാക്കുന്നതിനാണ് ബോര്‍ഡ് രൂപീകരിക്കുന്നത്. വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരിക്കും ബോര്‍ഡിന്‍റെ ചെയര്‍മാന്‍. കിന്‍ഫ്ര, കെഎസ്ഐഡിസി എന്നിവയുടെ പ്രതിനിധികളും ബന്ധപ്പെട്ട ജില്ലാ കലക്ടരും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥനും ഉള്‍പ്പെടെ 15 അംഗങ്ങളുള്ളതാണ് ബോര്‍ഡ്. 

കേരള ചലച്ചിത്ര വികസന കോര്‍പറേഷനിലെ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്കരണം നടപ്പാക്കാന്‍ തീരുമാനിച്ചു.
എക്സൈസ് വകുപ്പില്‍ 138 വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരുടെ തസ്തിക സൃഷ്ടിക്കും.
ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ മെഡിക്കല്‍ കോളേജുകളില്‍ പുതുക്കിയ ശമ്പള നിരക്കില്‍ 721 സ്റ്റാഫ് നഴ്സ് ഗ്രേഡ് - 2 തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
ലോകായുക്തയില്‍ സ്പെഷല്‍ ഗവ. പ്ലീഡറായി പാതിരിപ്പള്ളി കൃഷ്ണകുമാരിയെ നിയമിക്കാന്‍ തീരുമാനിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം.

കെഎസ്എഫ്ഇയുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി 2017 മെയ് 31 വരെ ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു.
കിന്‍ഫ്ര മുഖേന പെട്രോ കെമിക്കല്‍ കോംപ്ലക്സ് സ്ഥാപിക്കുന്നതിന് ഫാക്ടിന്‍റെ കൈവശമുള്ള ഭൂമിയില്‍ നിന്ന് 600 ഏക്ര പരസ്പര ധാരണ പ്രകാരം ഏറ്റെടുക്കാന്‍ തീരുമാനിച്ചു. 1864 കോടി രൂപ ചെലവില്‍ കിന്‍ഫ്ര സ്ഥാപിക്കുന്ന പെട്രോ കെമിക്കല്‍ കോംപ്ലക്സിന് വേണ്ടിയാണ് ഭൂമി ഏറ്റെടുക്കുന്നത്. 

എനര്‍ജി മാനേജ്മെന്‍റ് സെന്‍ററിലെ ഉദ്യോഗസ്ഥര്‍ക്ക് ശമ്പള പരിഷ്കരണം നടപ്പാക്കാന്‍ തീരുമാനിച്ചു. 

ജസ്റ്റിസ് പി എ മുഹമ്മദ് കമീഷന്‍ ടേംസ് ഓഫ് റഫറന്‍സ് 2016 ജൂലൈ 20ന് ഹൈക്കോടതിക്ക് മുമ്പില്‍ അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് പി എ മുഹമ്മദ് കമീഷന്‍റെ പരാമര്‍ശ വിഷയങ്ങള്‍ തീരുമാനിച്ചു.

Comments

Popular posts from this blog

Spectacular Developments in Israel: Three-Front Assault on Gaza - Israel & Palestine War - Latest News

Israel has declared that it will launch a three-front assault against the Gaza Strip, while also emphasizing the need for the residents of southern Gaza to evacuate. Israel's announcement includes an aerial route through the desert and a maritime route, intending to engage Gaza. Israel's proactive measures are aimed at safeguarding its security, as they plan to establish a protected zone on the Gaza border once the military operation is complete. Israeli Defense Minister Gideon Saar has made this clear by asserting the need for strict entry restrictions in that region. Prime Minister Benjamin Netanyahu visited Israeli War troops Prime Minister Benjamin Netanyahu visited Israeli troops stationed at the Gaza border. He also participated in an exhibition of images alongside Israeli soldiers in the Gaza enclave. These pictures stand as a testament to our preparedness, as we all stand ready. In the aftermath of the Israel-Hamas conflict, an extraordinary interfaith dialogue is under...

Mala Aravindan Passed Away | Malayalam Film Actor, Comedian

Malayalam film comedian Mala Aravindan passed away. He was under treatment at a Private hospital, Coimbatore for last few days. The great comedian of Mala Aravindan has been in Malayalam movie industry of last 40 years. He was under treatment for heart attack. He was 76 years old. The death was at 6.20 am at a private hospital at Coimbatore, Tamil Nad. Mala Aravindan has acted in more than 500 films. His first film was Madhurikkunna Rathri. He was also a good Tabala artist & has been very famous in Drama field. Mala Aravindan, the ever green comedian of Mollywood was in critical state for last 5 days due to his second heart attack. His last film was Lal Bahadur and Shastri.

Proverbs in Malayalam - Important Pazhamchollukal കവിതാ രൂപത്തിൽ പഴംചൊല്ലുകൾ

കവിതാ രൂപത്തിൽ പഴംചൊല്ലുകൾ  മാനിക്കാത്തിടം ചെല്ലരുത് മാനം വിറ്റു  ഉണ്ണരുത്  മലർന്നു കിടന്നു തുപ്പരുത് ഇരിക്കും കൊമ്പു മുറിക്കരുത് ഉദയത്തിൽ കിടന്നുറങ്ങരുത് അസ്സമയത്തു വഴി നടക്കരുത് അന്യൻറെ മുതലിൽ മോഹം അരുതു അന്യൻറെ വീട്ടിൽ ഉറങ്ങരുത് കുടിപ്പക ഉള്ളിൽ കരുതരുത് കുലദൈവത്തെ മറക്കരുത് തല തൊട്ടു സത്യം ചെയ്യരുത് തല മറന്നു എണ്ണ തേയ്ക്കരുത് ഉണ്ണുമ്പോൾ കൈ കുടയരുത് ഉണ്ണും കയ്യാൽ വിളമ്പരുത് പിശുക്കന്റെ അന്നം ഉണ്ണരുത് പിശുക്കി പിശുക്കിവിളമ്പരുത് തെക്കോട്ടു വിളക്ക് വെയ്ക്കരുത് വടക്കോട്ടു തല വച്ചുറങ്ങരുത് സന്ധ്യക്ക്‌ ചൂല് എടുക്കരുത് അന്തിക്ക് മാലിന്യം കളയരുത് തൊഴിലിൽ അലസത കാട്ടരുത് വരവറിയാതെ ചിലവഴിക്കരുത് അത്താഴ പട്ടിണി കിടക്കരുത് അത്താഴത്തിനു നെയ്യ് കഴിക്കരുത് മാതൃ വചനം തട്ടരുത് മാതൃ ദോഷം ചെയ്യരുത്