കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ റൺവേ സജ്ജമാണോ എന്ന് പരിശോധിക്കും
കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ റൺവേ സജ്ജമാണോ എന്ന് പരിശോധിക്കുന്നതിന് ഡിജിസിഎയുടെയും (ഡയറക്റ്റര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും സംയുക്ത സംഘം 26ന് ബുധനാഴ്ച കരിപ്പൂര്‍ സന്ദര്‍ശിക്കും.
ഏപ്രില്‍ 18ന് ഡല്‍ഹിയില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രി അശോക്‍ ഗജപതിരാജുവിനെ കണ്ട് കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പെട്ടെന്ന് പരിശോധനാസംഘത്തെ അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. കോഴിക്കോട് വിമാനത്താവളത്തിന്റെ റൺവേ വികസിപ്പിക്കാനുള്ള സ്ഥലമെടുപ്പ് വേഗത്തിലാക്കാന്‍ റവന്യൂ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Comments
Post a Comment