ലൈബ്രേറിയന്‍, നേഴ്‌സറി റ്റീച്ചര്‍, ആയ തസ്തിക ഓണറേറിയം വര്‍ദ്ധിപ്പിച്ചു
ലൈബ്രേറിയന്‍,
നേഴ്‌സറി റ്റീച്ചര്‍, ആയ തസ്തികകളില്‍ ജോലി ചെയ്തുവരുന്നവരുടെ ഓണറേറിയം
വര്‍ദ്ധിപ്പിച്ചു. സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലും, നഗരസഭകളിലും
പതിനൊന്നിന പരിപാടിയുടെ ഭാഗമായി ആരംഭിച്ച സാംസ്കാരിക നിലയങ്ങളിലും
ശിശുമന്ദിരങ്ങളിലും ജോലി നോക്കുന്നവരുടെ പ്രതിഫലമാണ് വര്‍ദ്ധിപ്പിച്ചത്.
ലൈബ്രേറിയന്‍, നേഴ്‌സറി ടീച്ചര്‍ തസ്തികകളില്‍ ജോലി ചെയ്തിരുന്നവര്‍ക്ക്
നിലവില്‍ 2050 രൂപയാണ് ഓണറേറിയം ആയി നല്‍കിയിരുന്നത്. ഇത് 12000 രൂപയാക്കി
വര്‍ദ്ധിപ്പിച്ചു. ആയമാരുടെ ഓണറേറിയം 1400 രൂപ എന്നത് 8000 ആക്കി
വര്‍ദ്ധിപ്പിച്ചു.
Comments
Post a Comment