Skip to main content

Posts

Showing posts from April, 2017

കേരളം അഴിമതി കുറഞ്ഞ സംസ്ഥാനമാണെന്ന കണ്ടത്തലിനെ സ്വാഗതം ചെയ്യുന്നു

കേരളം അഴിമതി കുറഞ്ഞ സംസ്ഥാനമാണെന്ന കണ്ടത്തലിനെ സ്വാഗതം ചെയ്യുന്നു സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസിന്റെ സര്‍വേയില്‍ കേരളം അഴിമതി കുറഞ്ഞ സംസ്ഥാനമാണെന്ന കണ്ടത്തലിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ കേവലം അഴിമതി കുറയ്ക്കുകയല്ല, അതിനെ തുടച്ചുനീക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അത് സാധ്യമാക്കുവാനുള്ള ശക്തമായ നടപടികളുമായി മുന്നോട്ട് പോകും. വിജിലന്‍സ് സംവിധാനത്തെ കൂടുതല്‍ സ്വതന്ത്രമാക്കിക്കൊണ്ടും ഭരണസുതാര്യത ഉറപ്പാക്കിക്കൊണ്ടും ഈ ദിശയില്‍ സര്‍ക്കാര്‍ ഏറെ മുന്നോട്ട് പോയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്ങ് വിങ്ങിന്റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതിയുടെ തോത് കണ്ടുപിടിക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ഓരോ മൂന്ന് മാസം കൂടുമ്പോഴും വകുപ്പുകളിലെ അഴിമതി കണ്ടുപിടിച്ച് കേരള ആന്റി കറപ്ഷന്‍ ഇന്‍ഡക്സ് പ്രസിദ്ധീകരിക്കുവാനാണ് തീരുമാനം. അങ്ങനെ പടിപടിയായി അഴിമതി പൂര്‍ണമായും ഇല്ലാതെയാക്കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവരെ സര്‍ക്കാര്‍ സഹായിക്കും

വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവരെ സര്‍ക്കാര്‍ സഹായിക്കും സംസ്ഥാനത്ത് വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവരെ സഹായിക്കാനായി ഒരു വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായപദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വായ്പാ തിരിച്ചടവ് അവധിക്കുശേഷമുള്ള നാലു വര്‍ഷ കാലയളവില്‍ സര്‍ക്കാര്‍ സഹായത്തോടുകൂടിയുള്ള ഒരു തിരിച്ചടവ് സഹായപദ്ധതിയാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. ഒമ്പത് ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പകള്‍ക്കാണ് സര്‍ക്കാര്‍ സഹായം ലഭ്യമാവുക. തിരിച്ചടവ് അവധിക്കുശേഷമുള്ള നാലുവര്‍ഷത്തേക്ക് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഈ പദ്ധതി പ്രകാരം സാമ്പത്തിക സഹായം നല്‍കും. ആറുലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അംഗവൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ഷിക വരുമാന പരിധി ഒമ്പതുലക്ഷം രൂപയായിരിക്കും. വായ്പാകാലയളവില്‍ മരണപ്പെട്ടതോ, അപകടം മൂലം ശാരീരികമായോ മാനസികമായോ വൈകല്യം നേരിടുകയോ ചെയ്ത വിദ്യാര്‍ത്ഥികളുടെ വായ്പയുടെ മുഴുവന്‍ പലിശയും ബാങ്ക് ഇളവ് ചെയ്തുകൊടുക്കുന്നപക്ഷം, മുഴുവന്‍ വായ്പാ തുകയും സര്‍ക്കാര്‍ നല്‍കും...

വികസനകാര്യങ്ങളിൽ മാധ്യമങ്ങളുടെ പങ്ക് എത്രയാണ്

വികസനകാര്യങ്ങളിൽ മാധ്യമങ്ങളുടെ പങ്ക് എത്രയാണ് വികസനകാര്യങ്ങളിൽ നമ്മുടെ മാധ്യമങ്ങളുടെ പങ്ക് എത്രയാണ്? മാധ്യമം എന്നത് ഒരു വിവാദാധിഷ്ഠിതവ്യവസായം മാത്രമായാൽ മതിയോ-? കഴിഞ്ഞ ദിവസം മാധ്യമ അവാർഡുകൾ വിതരണം ചെയ്തപ്പോൾ ഈ സന്ദേഹം ഉയർത്തിയിരുന്നു. ഈ വിഷയത്തിൽ സജീവമായ ചർച്ച പൊതു സമൂഹത്തിൽ ഉയരേണ്ടതുണ്ട്. മാധ്യമ രംഗത്തുണ്ടായ അനാരോഗ്യകരമായ മത്സരമാണ് ഈ നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. വൈകുന്നേരങ്ങളിലെ ചര്‍ച്ചകള്‍ക്ക് വിഷയം ഉണ്ടാക്കുക എന്നത് റിപ്പോര്‍ട്ടര്‍മാരുടെ അധികജോലിയായി മാറിയിട്ടുണ്ട്. ഈ വിഷയം തര്‍ക്കസാധ്യതയും എരിവും പുളിയും ഒക്കെ ഉള്ളതാകണം എന്നാണു സങ്കല്‍പം. ഇത്തരം ചര്‍ച്ചകള്‍ സമൂഹത്തിന് എന്തു നല്‍കുന്നു എന്നത് മാധ്യമങ്ങളുടെ വിഷയമല്ല എന്നതാണ് ഇന്നത്തെ സ്ഥിതി. എന്നാൽ , സമൂഹം ഇത് തിരിച്ചറിയുന്നുണ്ട് എന്ന് മനസ്സിലാക്കണം. സമൂഹത്തിന് എന്തെങ്കിലും വിവരമോ വിജ്ഞാനമോ ആശയവ്യക്തതയോ പ്രദാനം ചെയ്യാത്ത ചര്‍ച്ചകള്‍ കാണാൻ എന്തിനു നേരം പാഴാക്കണം എന്ന ചിന്ത പലരും പങ്കുവയ്ക്കുന്നുണ്ട്. ഈ തിരിച്ചറിവ് വ്യാപകമാകുന്നതോടെ ഈ ചര്‍ച്ചകള്‍ കാണാന്‍ ആളില്ലാത്ത സ്ഥിതിയാണുണ്ടാവുക. ആ പ്രവണതയ്ക്ക് ഇതി...

ലൈബ്രേറിയന്‍, നേഴ്‌സറി റ്റീച്ചര്‍, ആയ തസ്തിക ഓണറേറിയം വര്‍ദ്ധിപ്പിച്ചു

ലൈബ്രേറിയന്‍, നേഴ്‌സറി റ്റീച്ചര്‍, ആയ തസ്തിക ഓണറേറിയം വര്‍ദ്ധിപ്പിച്ചു ലൈബ്രേറിയന്‍, നേഴ്‌സറി റ്റീച്ചര്‍, ആയ തസ്തികകളില്‍ ജോലി ചെയ്തുവരുന്നവരുടെ ഓണറേറിയം വര്‍ദ്ധിപ്പിച്ചു. സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലും, നഗരസഭകളിലും പതിനൊന്നിന പരിപാടിയുടെ ഭാഗമായി ആരംഭിച്ച സാംസ്കാരിക നിലയങ്ങളിലും ശിശുമന്ദിരങ്ങളിലും ജോലി നോക്കുന്നവരുടെ പ്രതിഫലമാണ് വര്‍ദ്ധിപ്പിച്ചത്. ലൈബ്രേറിയന്‍, നേഴ്‌സറി ടീച്ചര്‍ തസ്തികകളില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് നിലവില്‍ 2050 രൂപയാണ് ഓണറേറിയം ആയി നല്‍കിയിരുന്നത്. ഇത് 12000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. ആയമാരുടെ ഓണറേറിയം 1400 രൂപ എന്നത് 8000 ആക്കി വര്‍ദ്ധിപ്പിച്ചു.

മന്ത്രിസഭാ തീരുമാനങ്ങള്‍ - Government Decisions - 26.4.2017

 മന്ത്രിസഭാ തീരുമാനങ്ങള്‍ - Government Decisions 26.4.2017 ബീക്കണ്‍ ലൈറ്റ് ഒഴിവാക്കുന്നു; മന്ത്രിമാരുടെ വാഹനങ്ങള്‍ക്കും റജിസ്ട്രേഷന്‍ നമ്പര്‍ സര്‍ക്കാര്‍ തലത്തില്‍ വാഹനങ്ങളുടെ ബീക്കണ്‍ ലൈറ്റ് ഒഴിവാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. അതോടൊപ്പം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പിന്‍റെ റജിസ്ട്രേഷന്‍ നമ്പര്‍ കൂടി വയ്ക്കാനും തീരുമാനമായി. ഇപ്പോള്‍ മന്ത്രിമാരുടെ വാഹനങ്ങള്‍ക്ക് റജിസ്ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കുന്നില്ല. പകരം 1, 2, 3 തുടങ്ങിയ നമ്പറുകളാണ് നല്‍കുന്നത്. ആംബുലന്‍സ് , ഫയര്‍, പൊലീസ് മുതലായ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാം. ആറ് വ്യവസായ പാര്‍ക്കുകളില്‍ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് കിന്‍ഫ്രയുടെ മെഗാ ഫുഡ് പാര്‍ക്ക് (കോഴിപ്പാറ, പാലക്കാട്), കോഴിക്കോട് രാമനാട്ടുകര വ്യവസായ പാര്‍ക്ക്, കുറ്റിപ്പുറം വ്യവസായ പാര്‍ക്ക്, തൃശൂര്‍ പുഴക്കല്‍പ്പാടം വ്യവസായ പാര്‍ക്ക്, കെഎസ്ഐഡിസിയുടെ അങ്കമാലി ബിസിനസ് പാര്‍ക്ക്, പാലക്കാട് ലൈറ്റ് എഞ്ചിനിയറിങ് പാര്‍ക്ക് എന്നിവക്ക് ബാധകമായ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്ര...

ഇടുക്കിയിലെ ഭൂപ്രശ്നങ്ങളെ സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട്

ഇടുക്കിയിലെ ഭൂപ്രശ്നങ്ങളെ സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് ഇടുക്കിയിലെ ഭൂപ്രശ്നങ്ങളെ സംബന്ധിച്ച് ഗവണ്‍മെന്റിന് വ്യക്തമായ നിലപാടാണുള്ളത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രകടനപത്രികയില്‍ തന്നെ ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ട്.    "നിയമവിരുദ്ധമായി ഭൂമി കൈവശം വയ്ക്കുകയും സര്‍ക്കാര്‍ ഭൂമി കയ്യേറുകയും ചെയ്തിട്ടുള്ള വന്‍കിട തോട്ടമുടമകള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും. അവരുടെ കൈവശമുള്ള അത്തരം ഭൂമി പൊതു ആവശ്യങ്ങള്‍ക്കും ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്നതിനും ഉപയോഗപ്പെടുത്തും." "01.01.1977-നു മുമ്പുള്ള മുഴുവന്‍ കുടിയേറ്റ കര്‍ഷകര്‍ക്കും റവന്യൂ-വനം വകുപ്പുകളുടെ സംയുക്ത വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിട്ടുള്ള ഭൂമിയില്‍ നാല് ഏക്കര്‍ വരെ ഉപാധിരഹിതമായി പട്ടം നല്‍കും. പട്ടയം ലഭിക്കാനുള്ള ഒരുലക്ഷത്തോളം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുവാനുള്ള നടപടി സമയബന്ധിതമായി സ്വീകരിക്കും. ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമിയും അനുബന്ധ രേഖകളും നല്‍കും." ഈ നയത്തിനാണ് ജനങ്ങള്‍ വോട്ട് നല്‍കിയത്. ഈ നയം പ്രാവര്‍ത്തികമാക്കുക എന്നതാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ പ്രഥമ...

കോഴിക്കോട് വിമാനത്താവളത്തില്‍ റൺവേ പരിശോധിക്കും

കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ റൺവേ സജ്ജമാണോ എന്ന് പരിശോധിക്കും കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ റൺവേ സജ്ജമാണോ എന്ന് പരിശോധിക്കുന്നതിന് ഡിജിസിഎയുടെയും (ഡയറക്റ്റര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും സംയുക്ത സംഘം 26ന് ബുധനാഴ്ച കരിപ്പൂര്‍ സന്ദര്‍ശിക്കും. ഏപ്രില്‍ 18ന് ഡല്‍ഹിയില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രി അശോക്‍ ഗജപതിരാജുവിനെ കണ്ട് കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പെട്ടെന്ന് പരിശോധനാസംഘത്തെ അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. കോഴിക്കോട് വിമാനത്താവളത്തിന്റെ റൺവേ വികസിപ്പിക്കാനുള്ള സ്ഥലമെടുപ്പ് വേഗത്തിലാക്കാന്‍ റവന്യൂ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇടുക്കിയില്‍ കയ്യേറ്റഭൂമി ഒഴിപ്പിക്കുന്നതിന് സര്‍വകക്ഷി യോഗം - Kerala News

ഇടുക്കിയില്‍ കയ്യേറ്റഭൂമി ഒഴിപ്പിക്കുന്നതിന് സര്‍വകക്ഷി യോഗം ഇടുക്കിയില്‍ കയ്യേറ്റഭൂമി ഒഴിപ്പിക്കുന്നതിന് സര്‍വകക്ഷി യോഗം വിളിച്ച് പിന്തുണ തേടണമെന്നും റവന്യൂ അധികാരികളും പൊലീസും ഒന്നിച്ചു നീങ്ങണമെന്നും ഇന്ന് ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഒഴിപ്പിക്കല്‍ നടപടിക്ക് ജില്ലാതല ഏകോപനസമിതി രൂപീകരിക്കണമെന്നും യോഗം നിശ്ചയിച്ചു.  ഇടുക്കിയില്‍ ഭൂരഹിതര്‍ക്ക് പട്ടയവിതരണം കയ്യേറ്റവും കുടിയേറ്റവും രണ്ടായി കാണണമെന്ന് യോഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വന്‍കിട കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടത്. ഭൂരഹിതര്‍ക്ക് പട്ടയവിതരണം നടത്തുന്നതിന് ഊന്നല്‍ നല്‍കണമെന്നും അതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കണമെന്നും യോഗം തീരുമാനിച്ചു. മെയ് 21ന് പട്ടയമേള സംഘടിപ്പിക്കും. അതില്‍ പതിനായിരം കുടുംബങ്ങള്‍ക്കെങ്കിലും പട്ടയം നല്‍കാന്‍ ഊര്‍ജിത നടപടി സ്വീകരിക്കാൻ നിര്‍ദേശം നൽകി.  സര്‍ക്കാര്‍ ഭൂമി കയ്യേറിയവരുടെ പട്ടിക അടിയന്തരമായി തയാറാക്കാന്‍ യോഗം തീരുമാനിച്ചു. ഈ പട്ടിക റവന്യൂ സെക്രട്ടറിക്ക് നല്‍കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നട...

കേരള മന്ത്രിസഭാ തീരുമാനങ്ങള്‍ - Decisions of Kerala Legislative Assembly

കേരള മന്ത്രിസഭാ തീരുമാനങ്ങള്‍ Decisions of Kerala Legislative Assembly ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പത്താം ശമ്പളപരിഷ്കരണ കമീഷന്‍റെ ശുപാര്‍ശയനുസരിച്ചാണ് ഈ തീരുമാനം. ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാകുന്നതുവരെ നിലവിലുള്ള മെഡിക്കല്‍ റീ-ഇംപേഴ്സ്മെന്‍റ് തുടരും. ഇന്‍ഷൂറന്‍സ് പദ്ധതിയിലേക്ക് പ്രതിമാസം 300 രൂപ ജീവനക്കാരില്‍ നിന്ന് ഈടാക്കും. പെന്‍ഷന്‍കാര്‍ക്ക് ഇപ്പോള്‍ മെഡിക്കല്‍ അലവന്‍സായി നല്‍കുന്ന 300 രൂപ നിര്‍ത്തുകയും ഈ തുക ഇന്‍ഷൂറന്‍സ് പ്രീമിയമായി അടയ്ക്കുന്നതുമാണ്. ആരോഗ്യ ഇന്‍ഷൂറന്‍സ് വരുമ്പോള്‍ നിലവിലുള്ള പലിശരഹിത ചികിത്സാ വായ്പയും നിര്‍ത്തലാക്കും. മെഡിക്കല്‍ റീഇംപേഴ്സ്മെന്‍റ് (70 കോടി രൂപ), പെന്‍ഷന്‍കാര്‍ക്കുള്ള മെഡിക്കല്‍ അലവന്‍സ് (150 കോടി രൂപ), പലിശരഹിത ചികിത്സാ വായ്പ (10 കോടി) എന്നിവയ്ക്ക് സര്‍ക്കാര്‍ ഇപ്പോള്‍ വര്‍ഷം 230 കോടി രൂപ ചെലവാക്കുന്നുണ്ട്. ആരോഗ്യ ഇന്‍ഷൂറന്‍സ് നടപ്പാക്കുമ്പോള്‍ ഈ ബാധ്യത കുറയ്ക...