Covid Update Ernakulam District
(published in official Facebook Page of Ernakulam Collectorകൊറോണ കൺട്രോൾറൂം
എറണാകുളം, 16/7/20
ബുള്ളറ്റിൻ - 6.30 PM
• ജില്ലയിൽ ഇന്ന് 57 പേർക്ക് രോഗം സ്ഥിരീകരിച്ചു.
*വിദേശത്ത് / ഇതരസംസ്ഥാനത്ത് നിന്നും വന്നവർ-6*
• ജൂൺ 22 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ നോർത്ത് പറവൂർ സ്വദേശി
• ജൂൺ 30 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ 24 വയസ്സുള്ള ചളിക്കവട്ടം സ്വദേശി
• ജൂലൈ 10 ന് ഡൽഹി കൊച്ചി വിമാനത്തിലെത്തിയ 39 വയസ്സുള്ള. ഉത്തർപ്രദേര് സ്വദേശി
• ജൂലൈ 16 ന് സൗദി കൊച്ചി വിമാനത്തിലെത്തിയ തൃക്കാക്കര സ്വദേശി കളായ 16 , 48 വയസ്സുളള കുടുംബാംഗങ്ങൾ.
• മഹാരാഷ്ട്രയിൽ നിന്നെത്തിയ 27 വയസ്സുള്ള നാവികൻ
*സമ്പർക്കം വഴി രോഗബാധിതരായവർ*
• ചെല്ലാനം ക്ലസ്റ്ററിൽ നിന്നും ഇന്ന് 25 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• ആലുവ ക്ലസ്റ്ററിൽ നിന്നും ഇന്ന് 15 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• കീഴ്മാട് ക്ലസ്റ്ററിൽനിന്നും സമ്പർക്കം വഴി രോഗം പിടിപെട്ട 16 വയസ്സുള്ള കീഴ്മാട് സ്വദേശി
• ടി ഡി റോഡിലെ ഒരു വ്യാപാര സ്ഥാപനത്തിലെ നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ അടുത്ത ബന്ധുവായ 22 വയസ്സുള്ള തോപ്പുംപടി സ്വദേശിനി.
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന 26 വയസ്സുള്ള നിലവിൽ കീഴ്മാട് താമസിക്കുന്ന ഡോക്ടർ. നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ട്
• 49 വയസ്സുള്ള കാലടി സ്വദേശി. ഇത് സംബദ്ധിച്ച കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരുന്നു.
• 37 വയസ്സുള്ള നായരമ്പലം സ്വദേശി. ഇത് സംബദ്ധിച്ച കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരുന്നു.
• 68 വയസ്സുള്ള നെടുമ്പാശ്ശേരി സ്വദേശിനി.നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ട്.
• 29 വയസ്സുള്ള വെങ്ങോല സ്വദേശി.ഇത് സംബദ്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരുന്നു
• 43 വയസ്സുള്ള തൃക്കാക്കര സ്വദേശിയായ സാമൂഹ്യ പ്രവർത്തകൻ
• 39 വയസ്സുള്ള എടത്തല സ്വദേശി. ആലപ്പുഴ എഴുപുന്നയിലെ ഭക്ഷ്യ സംസ്കരണ യൂണിറ്റിലെ ജീവനക്കാരനാണ്.
• 57 വയസ്സുള്ള തൃപ്പൂണിത്തുറ സ്വദേശിനി. ഇവരുടെ അടുത്ത ബന്ധുവിന് ഇന്നലെ രോഗം സ്ഥിരീകരിച്ചിരു ന്നു.
• മലപ്പുറം തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ നേരത്തെ രോഗം സ്ഥിരീകരിച്ച ജീവനക്കാരൻ്റെ സമ്പർക്ക പട്ടികയിലുള്ള 38 വയസുള്ള ആലുവ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു
• ഇന്നലെ തൃശൂർ ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാളും തിരുവനന്തപുരം ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാളും നിലവിൽ ജില്ലയിൽ ചികിത്സയിലുണ്ട്.
• ഇന്ന് 7 പേർ രോഗമുക്തി നേടി. ജൂൺ 27 ന് രോഗം സ്ഥിരീകരിച്ച 7 വയസുള്ള പാറക്കടവ് സ്വദേശിനിയായ കുട്ടി, ജൂൺ 21 ന് രോഗം സ്ഥിരീകരിച്ച 12 വയസുള്ള ഏലൂർ സ്വദേശിയായ കുട്ടി, ജൂൺ 26 ന് രോഗം സ്ഥിരീകരിച്ച 30 വയസുള്ള ചെല്ലാനം സ്വദേശി, ജൂൺ 3 ന് രോഗം സ്ഥിരീകരിച്ച 30 വയസുള്ള അയ്യമ്പിള്ളി സ്വദേശി, ജൂൺ 30 ന് രോഗം സ്ഥിരീകരിച്ച 45 വയസുള്ള ചേന്ദമംഗലം സ്വദേശി, ജൂൺ 19 ന് രോഗം സ്ഥിരീകരിച്ച 8 വയസ്സ് ഏലൂർ സ്വദേശിയായ കുട്ടി, ജൂൺ 23 ന് രോഗം സ്ഥിരീകരിച്ച 53 വയസുള്ള മലയാറ്റൂർ സ്വദേശി
• ഇന്ന് 1037 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 700 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 14788 ആണ്. ഇതിൽ 12880 പേർ വീടുകളിലും, 406 പേർ കോവിഡ് കെയർ സെന്ററുകളിലും 1502 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 78 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
- കളമശ്ശേരി മെഡിക്കൽ കോളേജ്- 48
- സ്വകാര്യ ആശുപത്രി- 30
- കളമശ്ശേരി മെഡിക്കൽ കോളേജ്- 5
- പറവൂർ താലൂക്ക് ആശുപത്രി- 2
- അങ്കമാലി അഡ്ലക്സ്- 5
- സ്വകാര്യ ആശുപത്രികൾ - 28
- കളമശ്ശേരി മെഡിക്കൽ കോളേജ് – 111
- അങ്കമാലി അഡ്ലക്സ്- 246
- സിയാൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ - 90
- ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 2
- മൂവാറ്റുപുഴ ജനറൽ ആശുപത്രി-1
- സ്വകാര്യ ആശുപത്രികൾ - 58
കളമശ്ശേരി മെഡിക്കൽ കോളേജിൽ 183 പേരും അങ്കമാലി അഡല്ക്സിൽ 246 പേരും, സിയാൽ എഫ് എൽ. റ്റി. സി യിൽ 90 പേരും, ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിൽ 2 പേരും, സ്വകാര്യ ആശുപത്രിയിൽ 7 പേരും ചികിത്സയിലുണ്ട്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 577 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നു ഇന്ന് 2373 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.
• കൊച്ചി നഗരസഭ പ്രദേശത്തെ ആശ പ്രവർത്തകർക്കും എറണാകുളം സെന്റ്. ആൽബെർട്സ് കോളേജിലെ എൻ എസ് എസ് വോളന്റിയര്മാര്ക്കും പുത്തൻവേലിക്കര താലൂക്ക് ആശുപത്രിയിലെ സന്നദ്ധ സേന വോളന്റിയര്മാര്ക്കും കോവിഡ് പ്രതിരോധ മാർഗങ്ങളെക്കുറിച്ച് ബോധവത്ക്കരണം നടത്തി.
• ഇന്ന് 532 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 277 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• വാർഡ് തലങ്ങളിൽ 3937 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 516 പേർക്ക് സേവനം നൽകി.
ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ എത്തിയ 62 ചരക്കു ലോറികളിലെ 75 ഡ്രൈവർമാരുടെയും
ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 31 പേരെ ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു.
ജില്ലാ കളക്ടർ,
എറണാകുളം
ജില്ലാ കൺട്രോൾ റൂം നമ്പർ : 0484 2368802/ 2368902 / 2368702
Comments
Post a Comment