Covid Update Ernakulam District - Latest Covid Positive Cases in Kochi
(Details from Ernakulam Collectorate)
കൊറോണ കൺട്രോൾറൂം
എറണാകുളം, 17/7/20
ബുള്ളറ്റിൻ - 6.45 PM
• ജില്ലയിൽ ഇന്ന് 115 പേർക്ക് രോഗം സ്ഥിരീകരിച്ചു.
*വിദേശത്ത് / ഇതരസംസ്ഥാനത്ത് നിന്നും വന്നവർ- 31*
*സമ്പർക്കം വഴി രോഗബാധിതരായവർ*
• ചെല്ലാനം ക്ലസ്റ്ററിൽ നിന്നും ഇന്ന് 33 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• ആലുവ ക്ലസ്റ്ററിൽ നിന്നും ഇന്ന് 30 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• കീഴ്മാട് ക്ലസ്റ്ററിൽനിന്നും ഇന്ന് 4 പേർക്ക് രോഗം സ്ഥിരീകരിച്ചു
• നേരത്തെ രോഗം സ്ഥിരീകരിച്ച കരുമാല്ലൂർ സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 20, 51,56 വയസ്സുള്ള കരുമാലൂർ സ്വദേശികൾക്ക് രോഗം സ്ഥിരീകരിച്ചു. 42 വയസ്സുള്ള കരുമാല്ലൂർ സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു
• 47 വയസ്സുള്ള ആലങ്ങാട് സ്വദേശിനി. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആലങ്ങാട് സ്വദേശിനിയുടെ അടുത്ത ബദ്ധുവാണ്.
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ 33 വയസ്സുകാരനായ ഡോക്ടർ.
• 41 വയസ്സുള്ള വാരപ്പെട്ടി സ്വദേശിനിയായ ആയുഷ് ഡോക്ടർ
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ 23 വയസ്സുള്ള തമിഴ്നാട് സ്വദേശിനി
• 53 വയസ്സുള്ള കൂനമ്മാവ്' സ്വദേശി, 43 വയസ്സുള്ള കുമ്പളങ്ങി സ്വദേശി. ആലപ്പുഴ എഴുപുന്നയിലെ ഭക്ഷ്യ സംസ്കരണ യൂണിറ്റിലെ മുൻപ് രോഗം സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ട്.
• കളമശ്ശെരി മെഡിക്കൽ കോളേജിൽ നേരത്തെ രോഗം സ്ഥിരീകരിച്ച ശുചീകരണ ജീവനക്കാരൻ്റെ സമ്പർക്ക പട്ടികയിലുള്ള: 53 വയസ്സുള്ള. ശുചീകരണ ജീവനക്കാരിയായ ചൂർണ്ണിക്കര സ്വദേശിനി
• കോഴിക്കോട് എയർപോർട്ടിൽ ജോലി ചെയ്തിരുന്ന 32 വയസ്സുള്ള മൂവാറ്റുപുഴ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ.
• 19 , 32 വയസ്സുള്ള ചിറ്റാറ്റുകര സ്വദേശികൾ.ഇത് സംബദ്ധിച്ച കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരുന്നു.
• അങ്കമാലിയിലെ ഒരു കോൺവെൻ്റിലെ 68 വയസ്സുള്ള കന്യാസ്ത്രീ.മുൻപ് രോഗം ബാധിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ട്
• 76 വയസ്സുള്ള കാഞ്ഞൂർ സ്വദേശി. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരുന്നു
• 45 വയസുള്ള തൃക്കാക്കര സ്വദേശി. ഇദ്ദേഹം മുൻപ് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ട്.
• ഇന്ന് 5 പേർ രോഗമുക്തരായി. ജൂൺ 25 ന് രോഗം സ്ഥിരീകരിച്ച 45 വയസ്സുള്ള രായമംഗലം സ്വദേശി, ജൂലൈ 3 ന് രോഗം സ്ഥിരീകരിച്ച 32 വയസ്സുള്ള എറണാകുളം സ്വദേശി, ജൂലൈ 3 ന് രോഗം സ്ഥിരീകരിച്ച 48 വയസ്സുള്ള കൊല്ലം സ്വദേശി, ജൂലൈ 5 ന് രോഗംരോഗം സ്ഥിരീകരിച്ച 30 വയസ്സുള്ള പള്ളിപ്പുറം സ്വദേശിനി, ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച 47 വയസ്സുള്ള തേവര സ്വദേശി എന്നിവർ രോഗമുക്തി നേടി.
• ഇന്ന് 774 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1331 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 14257 ആണ്. ഇതിൽ 12335 പേർ വീടുകളിലും, 365 പേർ കോവിഡ് കെയർ സെന്ററുകളിലും 1557 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 83 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
- കളമശ്ശേരി മെഡിക്കൽ കോളേജ്- 60
- രാജഗിരി എഫ് എൽ റ്റി സി - 11
- സ്വകാര്യ ആശുപത്രി- 12
- കളമശ്ശേരി മെഡിക്കൽ കോളേജ്- 2
- അങ്കമാലി അഡ്ലക്സ്- 5
- സ്വകാര്യ ആശുപത്രികൾ - 19
- കളമശ്ശേരി മെഡിക്കൽ കോളേജ് – 112
- അങ്കമാലി അഡ്ലക്സ്- 263
- സിയാൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ - 126
- രാജഗിരി എഫ് എൽ റ്റി സി - 11
- ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 2
- മൂവാറ്റുപുഴ ജനറൽ ആശുപത്രി-1
- സ്വകാര്യ ആശുപത്രികൾ - 50
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ 421 ഭാഗമായി സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 509 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 2312 പരിശോധന ഫലങ്ങളാണ് ഇനി ലഭിക്കുവാനുള്ളത് .
• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നു ഇന്ന് 2232 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. ട്രൂനാറ്റ് സി ബി നാറ്റ് റെസ്റ്റുകളിലായി ഇന്ന് 1100 പരിശോധനകളാണ് നടത്തിയത്.
• എറണാകുളം ജില്ലയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് മാർക്ക് വീഡിയോ കോൺഫെറെൻസിങ് മുഖേന കോവിഡ് പ്രതിരോധ മാർഗങ്ങളെക്കുറിച്ച് ബോധവത്ക്കരണം നടത്തി.
• ഇന്ന് 507 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 229 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• വാർഡ് തലങ്ങളിൽ 3966 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 437 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ എത്തിയ 58 ചരക്കു ലോറികളിലെ 77 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 37 പേരെ ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു.
ജില്ലാ കളക്ടർ,
എറണാകുളം
ജില്ലാ കൺട്രോൾ റൂം നമ്പർ : 0484 2368802/2368902/2368702
Comments
Post a Comment