Covid 19 Positive Cases in Kerala State (Details from Kerala Chief Minsters Office) 702 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് സംസ്ഥാനത്ത് 745 പേര്‍ക്ക് രോഗമുക്തി ഉണ്ടായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 19,727 ആണ്. ഇതുവരെ രോഗമുക്തി നേടിയത് 10,049. ഇന്ന് 483 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 35. വിദേശത്തുനിന്ന് 75 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 91 പേര്‍. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 43. ഇന്ന് രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് സ്വദേശി മുഹമ്മദ് (61), കോട്ടയം സ്വദേശി ഔസേപ്പ് ജോര്‍ജ് (85) എന്നിവരാണ് മരിച ്ചത്. ഇവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് : തിരുവനന്തപുരം 161, മലപ്പുറം 86, ഇടുക്കി 70, കോഴിക്കോട് 68, കോട്ടയം 59, പാലക്കാട് 41, തൃശൂര്‍ 40, കണ്ണൂര്‍ 38, കാസര്‍കോട് 38, ആലപ്പുഴ 30, കൊല്ലം 22, പത്തനംതിട്ട 17, വയനാട് 17, എറണാകുളം 15. നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് : തിരുവനന്തപുരം 65, കൊല്ലം 57, പത്തനംതിട്ട 49, ആലപ്പുഴ 150, കോട്ടയം 13, ഇടുക്കി...