Mamangam Movie Cast, Release
പതിനേഴാം നൂറ്റാണ്ടിൽ ഭാരതപുഴയുടെ തീരത്തു നടന്നിരുന്ന മാമാങ്കം എന്ന ഉത്സവത്തിലെ ചാവേറുകളുടെ കഥ അവതരിപ്പിക്കുന്ന മാമാങ്കം എന്ന മമ്മൂട്ടി ചിത്രം ഡിസംബർ 12 ന് പ്രദർശനത്തിനെത്തുന്നു.
കാവ്യാ ഫിലിം കമ്പനി എന്ന ബാനറിൽ വേണു കുന്നപ്പള്ളി നിർമ്മിച്ച മാമാങ്കം എന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് എം പദ്മകുമാർ ആണ്.
പതിനേഴാം നൂറ്റാണ്ടിൽ സാമൂതിരിയുടെ പടയാളികൾക്കെതിരെ പ്രതികാരം ചെയ്യാൻ വള്ളുവനാട്ടിൽ നിന്നും എത്തുന്ന ചാവേറുകളുടെ കഥ പറയുന്ന സിനിമ ആണ് മാമാങ്കം.
നിളാ നദിയുടെ തീരത്തു 12 വർഷത്തിലൊരിക്കൽ നടക്കുന്ന മാമാങ്ക മഹോത്സവത്തിൽ സാമൂതിരിയുടെ പടയാളികളോട് ഒരിക്കലും ജയിക്കില്ലെന്ന് അറിഞ്ഞു കൊണ്ട് പക പൊക്കാൻ വരുന്ന വള്ളുവനാട്ടു ധീരന്മാരുടെ കഥയാണ് സിനിമയ്ക്കാധാരം
കൂടപ്പിറപ്പുകളെ അപമാനിച്ചതിന് സാമൂതിരിയോട് പകരം ചോദിക്കാൻ എത്തുന്ന ചന്തുണ്ണി എന്ന ബാലകനെ അച്യുതൻ അവതരിപ്പിക്കുന്നു.
Video on Mamankam Movie - Full Details for the Movie Mamankam
മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന മാമാങ്കത്തിൽ ഉണ്ണി മുകുന്ദൻ, സിദ്ദ്ഖ് സിതാര, കനികാ, തരുൺ തുടങ്ങിയ ആയിക്കണക്കിനു കലാകാരൻമാർ അഭിനയിച്ചിരിക്കുന്നു.
എം ജയചന്ദ്രൻ ആണ് സിനിമയുടെ സംഗീത സംവിദാനം നിർവഹിച്ചിരിക്കുന്നത് .
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്യുന്ന മാമാമാങ്കം അമേരിക്ക, ക്യാനഡ, യു കെ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ആഫ്രിക്ക, ശ്രീലങ്ക തുടങ്ങിയ രാജ്ജ്യങ്ങളിൽ ഒരുമിച്ചി റിലീസ് ചെയ്യുന്നു.
കഥയുടെ കാലഘത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടു 26 ഏക്കർ സ്ഥലത്തു പ്രത്തേകം തയ്യാറാക്കിയ സെറ്റിലാണ് സിനിമയുടെ ച്ത്രീകരണങ്ങൾ, യുദ്ധരംഗങ്ങൾ, ഗാനരംഗങ്ങൾ, തുടങ്ങിയവ പൂർത്തീകരിച്ചത്. 1500 ലേറെ സാങ്കേതിക വിദക്തരുടെ പിന്നണി പ്രവർത്തനങ്ങളിലൂടെ ആണ് മാമാങ്കം സിനിമ പൂർത്തീകരിച്ചിട്ടുള്ളത്.
മാമാങ്കം സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയും, വസ്ത്രധാരണരീതികളുവും, പാട്ടുകളും, താളങ്ങളും 17 നൂറ്റാണ്ടു കാലഘട്ടത്തോട് നീതി പുലർത്തുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്.
സിനിമയുടെ ശരിക്കുള്ള അണിയറ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് 12 വർഷത്തിൽ അധികമായി എന്നത് വളരെ പ്രസക്തമായ വിഷയമാണ്. ഒരുപാടു വിദേശികളെ പോലും ആകർഷിച്ചിരുന്നു മാമാങ്കം എന്ന മഹാ ഉത്സവം 12 വർഷത്തിൽ ഒരിക്കൽ ആയിരുന്നു നടന്നിരുന്നത്. സിനിമയുടെ തയ്യാറെടുപ്പു പൂർത്തിയാക്കുന്നതിനും 12 വർഷം വേണ്ടിവന്നു എന്നുള്ളത് ഏറെ ജനങ്ങളുടെ ശ്രെധ നേടി.
മലയാളത്തിൽ ഇതുവരെ റിലീസ് ചെയ്ത ചിത്രങ്ങളിൽ വെച്ച് ഏറ്റവും ചെലവ് കൂടിയ സിനിമ കൂടി ആണ് മാമാങ്കം. 55 കോടി രൂപ ആണ് സിനിമയുടെ മൊത്ത മുതൽമുടക്ക് . അതുകൊണ്ടു തന്നെ മാമാങ്കം കൂടുതൽ ഭാഷകളിൽ കൂടുതൽ രാജ്യങ്ങളിൽ ഒരുമിച്ചു റിലീസിന് തയ്യാറാക്കിയിരിക്കുന്നു.
യുട്യൂബിൽ മാമാങ്കം സിനിമ ട്രൈലർ കണ്ടവരുടെ എണ്ണം ഒരു മാസം കൊണ്ട് 42 ലക്ഷം കടന്നിരിക്കെ സോഷ്യൽ മീഡിയയിലും സിനിമയ്ക്ക് വൻപിച്ച സ്വീകരണം ആണ് പ്രേക്ഷകർ കൊടുത്തിരിക്കുന്നത്. 100 ലക്ഷം പ്രേക്ഷകർ കണ്ട മോഹൻലാൽ ചിത്രമായ ലൂസിഫർ, 48 ലക്ഷം ആൾക്കാർ കണ്ട പുലിമുരുഗൻ തുടങ്ങിയ സിനിമ ട്രൈലെർ മാത്രമാണ് മലയാളത്തിൽ മാമാങ്കത്തിന് മുന്നിൽ ഇനി ഉള്ളത് .
മാമാങ്കത്തിന് വള്ളുവനാട്ടിൽ നിന്നും ഒരാളെങ്കിലും ഇന്നും വരുന്നുണ്ടെകിൽ
പുകൾ പെറ്റ പകയുടെ തീ കെടാതെ പെണ്ണുങ്ങൾ അവരുടെ മനസ്സിൽ ചിതയൊരുക്കുന്നതുകൊണ്ടാണ്.
അങ്ങനെയുള്ളവരുടെ വയറിലാണ് നീയും ഞാനും പിറന്നത്........
Comments
Post a Comment