Skip to main content

Posts

Showing posts from December, 2019

Proverbs in Malayalam - Important Pazhamchollukal കവിതാ രൂപത്തിൽ പഴംചൊല്ലുകൾ

കവിതാ രൂപത്തിൽ പഴംചൊല്ലുകൾ  മാനിക്കാത്തിടം ചെല്ലരുത് മാനം വിറ്റു  ഉണ്ണരുത്  മലർന്നു കിടന്നു തുപ്പരുത് ഇരിക്കും കൊമ്പു മുറിക്കരുത് ഉദയത്തിൽ കിടന്നുറങ്ങരുത് അസ്സമയത്തു വഴി നടക്കരുത് അന്യൻറെ മുതലിൽ മോഹം അരുതു അന്യൻറെ വീട്ടിൽ ഉറങ്ങരുത് കുടിപ്പക ഉള്ളിൽ കരുതരുത് കുലദൈവത്തെ മറക്കരുത് തല തൊട്ടു സത്യം ചെയ്യരുത് തല മറന്നു എണ്ണ തേയ്ക്കരുത് ഉണ്ണുമ്പോൾ കൈ കുടയരുത് ഉണ്ണും കയ്യാൽ വിളമ്പരുത് പിശുക്കന്റെ അന്നം ഉണ്ണരുത് പിശുക്കി പിശുക്കിവിളമ്പരുത് തെക്കോട്ടു വിളക്ക് വെയ്ക്കരുത് വടക്കോട്ടു തല വച്ചുറങ്ങരുത് സന്ധ്യക്ക്‌ ചൂല് എടുക്കരുത് അന്തിക്ക് മാലിന്യം കളയരുത് തൊഴിലിൽ അലസത കാട്ടരുത് വരവറിയാതെ ചിലവഴിക്കരുത് അത്താഴ പട്ടിണി കിടക്കരുത് അത്താഴത്തിനു നെയ്യ് കഴിക്കരുത് മാതൃ വചനം തട്ടരുത് മാതൃ ദോഷം ചെയ്യരുത്

നാട്ടുകാരെ ഞെട്ടിച്ചു ആമിർ ഖാൻ - Aamir Khan Spotted in Kerala

നാട്ടുകാരെ ഞെട്ടിച്ചു ആമിർ ഖാൻ പുതിയ സിനിമയുടെ ഷൂട്ടിങ്ങിനായി കേരളത്തിൽ എത്തിയ ബോളിവുഡ് താര രാജാവിനെ കണ്ടു കേരളം ജനത ഞെട്ടി. പുതിയ സിനിമാ ആയ ലാൽ സിംഗ് ചദ്ദ യുടെ ഷൂട്ടിങ്ങിനായി ആമിർ ഖാൻ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിൽ ഉണ്ടായി. മൂന്നാർ, കൊല്ലം  പറവൂർ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഷൂട്ടിങ്. സിനിമയ്ക്കായി നീളൻ താടിയുമായി വന്ന ആമിർ ഖാൻ ജനങ്ങളെ നോക്കി കൈ കാണിച്ചും ചിരിച്ചും സെൽഫിക്ക് പോസ്സ് ചെയ്തും ജനങ്ങളെ ആകെ ഞെട്ടിച്ചു,

Driving Licence Movie - Release Date, News, Cast & Updates - Prithviraj | Suraj

മാജിക് ഫ്രെയിംസ് എന്ന ബാനറിൽ പൃഥ്വിരാജ് നിർമ്മിക്കുന്ന ചിത്രം ആണ് ഡ്രൈവിംഗ് ലൈസൻസ്. ലാൽ ജൂനിയർ സംവിദാനം നിർവഹിക്കുന്ന സിനിമയിൽ ഹരീന്ദ്രൻ എന്ന സൂപ്പർസ്റ്റാർ ആയി പൃഥ്വിരാജ് എത്തുന്നു. സുരാജ് വെഞ്ഞാറമൂട് കുരുവിള എന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറിന്റെവേഷം ചെയ്യുന്നു. സിനിമയുടെ ട്രൈലർ കാണുമ്പോൾ സൂപ്പർ സ്റ്റാറിനോട് ആരാധന കൂടി അവസാനം ആരാച്ചാർ ആകുന്ന ആരാധകന്റെ കഥ ആയിരിക്കാം ഡ്രൈവിംഗ് ലൈസൻസ് എന്ന് തോന്നിപ്പിക്കും. ട്രൈലർ തുടങ്ങുന്നത് തന്നെ പ്രിത്വിരാജിന്റെ ശബ്ദത്തിൽ പ്രശസ്ത ഗായകൻ ആയ ജോൺ ലെനൻ സ്വന്തം ആരാധകന്റെ വെടിയേറ്റ് മരിച്ചതിനെ പറ്റിയാണ്... ട്രൈലർ രംഗങ്ങൾ മനസ്സിരുത്തി കാണുമ്പോൾ അടുത്തിടെ ഇറങ്ങിയ ഷാരൂഖ് ഖാൻ അഭിനയിച്ച ഫാൻ സിനിമ ആണ് മനസ്സിലേക്ക് വരുന്നത് അയാളെ തോൽപ്പിക്കാൻ അച്ഛനെ കൊണ്ട് ആകില്ലെന്ന് ഡയലോഗ് പറയുന്ന കുരുവിളയുടെ മകൻ പറയുന്നതും, കാണാമെടാ എന്ന് ഫോണിൽ കുരുവിള പറയുന്നു. കാണാം എന്ന് സൂപ്പർ സ്റ്റാർ ഹരീന്ദ്രൻ പറയുന്നതും ട്രൈലറിൽ ഹൈലൈറ് ചെയ്തിട്ടുണ്ട്. എത്ര ചെയ്താലും മതി വരാത്ത രണ്ടു കാര്യങ്ങളാണ് അഭിനയവും ഡ്രൈവിങ്ങും എന്ന് ട്രൈലറിന്റെ ഒര...

Mamangam Movie Cast, Release, News, Budget Cost - Kavya Film Company

Mamangam Movie Cast, Release പതിനേഴാം നൂറ്റാണ്ടിൽ ഭാരതപുഴയുടെ തീരത്തു നടന്നിരുന്ന മാമാങ്കം എന്ന ഉത്സവത്തിലെ ചാവേറുകളുടെ കഥ അവതരിപ്പിക്കുന്ന മാമാങ്കം എന്ന മമ്മൂട്ടി ചിത്രം ഡിസംബർ 12 ന് പ്രദർശനത്തിനെത്തുന്നു. കാവ്യാ ഫിലിം കമ്പനി എന്ന ബാനറിൽ വേണു കുന്നപ്പള്ളി നിർമ്മിച്ച  മാമാങ്കം എന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് എം പദ്മകുമാർ ആണ്. പതിനേഴാം നൂറ്റാണ്ടിൽ സാമൂതിരിയുടെ പടയാളികൾക്കെതിരെ പ്രതികാരം ചെയ്യാൻ വള്ളുവനാട്ടിൽ നിന്നും എത്തുന്ന ചാവേറുകളുടെ കഥ പറയുന്ന സിനിമ ആണ് മാമാങ്കം. നിളാ നദിയുടെ തീരത്തു 12 വർഷത്തിലൊരിക്കൽ  നടക്കുന്ന മാമാങ്ക മഹോത്സവത്തിൽ സാമൂതിരിയുടെ പടയാളികളോട് ഒരിക്കലും ജയിക്കില്ലെന്ന് അറിഞ്ഞു കൊണ്ട് പക പൊക്കാൻ വരുന്ന വള്ളുവനാട്ടു ധീരന്മാരുടെ കഥയാണ് സിനിമയ്ക്കാധാരം കൂടപ്പിറപ്പുകളെ അപമാനിച്ചതിന് സാമൂതിരിയോട് പകരം ചോദിക്കാൻ എത്തുന്ന ചന്തുണ്ണി എന്ന ബാലകനെ അച്യുതൻ അവതരിപ്പിക്കുന്നു. Video on Mamankam Movie - Full Details for the Movie Mamankam മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന മാമാങ്കത്തിൽ ഉണ്ണി മുകുന്ദൻ, സിദ്ദ്ഖ്  സിതാര, കനികാ, ...

Prathi Poovan Kozhi Movie Cast, Release Date, Trailer, News - പ്രതി പൂവൻകോഴി

New Manju Warrier Movie Prathi Poovankozhi ഒരു നീണ്ട ഇടവേളയ്ക്കു ശേഷം "ഹൗ ഓൾഡ് ആർ യു" സിനിമയിലൂടെ ശക്തമായി തിരികെ വന്ന മഞ്ജു വാര്യർ  റോഷൻ ആൻഡ്രൂസുയുമായി   ഒത്തു ചേരുന്ന പുതിയ ചിത്രം ആണ് പ്രതി പൂവൻകോഴി. ഉണ്ണി ആർ എഴുതിയ ഏറെ ശ്രേദ്ധേയമായി നോവൽ പ്രതി പൂവൻകോഴി സിനിമാരൂപത്തിൽ എത്തുമ്പോൾ സിഎൻമയ്ക്കുവേണ്ടി തിരക്കഥ എഴുതിയിരിക്കുന്നതും ഉണ്ണി ആർ തന്നെയാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന സിനിമ ആണ് പ്രതി പൂവൻകോഴി .. സ്ത്രീകഥാപാത്രങ്ങൾക്കു പ്രാധാന്യം കൊടുക്കുന്നതാണ് പ്രതി പൂവൻകോഴി. മഞ്ജു വാര്യർ കൂടാതെ അനുശ്രീ, ഗ്രേസ് ആന്റണി, അലെൻസിയർ, സൈജു കുറുപ്പ് തുടങ്ങിയവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. 2019 സെപ്റ്റംബർ ഒന്നിന് ഷൂട്ടിംഗ് തുടങ്ങിയ പ്രതി പൂവൻകോഴി  സിനിമയിൽ ജി ബാലമുരുഗൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ഗോപിസുന്ദർ ആണ് ചിത്രത്തിന്റെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.  YouTube Video on Prathi Poovan Kozhi Movie Cast, Release Date, Trailer, News Prathi Poovan Kozhi Movie Cast