Skip to main content

Number of Covid Cases in Kerala - ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു - 20.4.2021

 ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു


ചികിത്സയിലുള്ളവര്‍ 1,18,673; രോഗമുക്തി നേടിയവര്‍ 3880; ആകെ രോഗമുക്തി നേടിയവര്‍ 11,48,671


കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,221 സാമ്പിളുകള്‍ പരിശോധിച്ചു


ഇന്ന് 28 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 3 പ്രദേശങ്ങളെ ഒഴിവാക്കി


തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂര്‍ 1360, ആലപ്പുഴ 1347, പാലക്കാട് 1109, കാസര്‍ഗോഡ് 861, കൊല്ലം 848, ഇടുക്കി 637, വയനാട് 590, പത്തനംതിട്ട 459 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.


കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,221 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.45 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,44,71,237 സാമ്പിളുകളാണ് പരിശോധിച്ചത്.


യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 116 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.


കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4978 ആയി.


ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 397 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,839 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1275 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 3083, കോഴിക്കോട് 2279, മലപ്പുറം 1818, തൃശൂര്‍ 1833, കോട്ടയം 1427, തിരുവനന്തപുരം 1203, കണ്ണൂര്‍ 1162, ആലപ്പുഴ 1337, പാലക്കാട് 424, കാസര്‍ഗോഡ് 815, കൊല്ലം 840, ഇടുക്കി 620, വയനാട് 575, പത്തനംതിട്ട 423 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.


66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍, കണ്ണൂര്‍ 14 വീതം, കാസര്‍ഗോഡ് 8, തിരുവനന്തപുരം, വയനാട് 6 വീതം, പാലക്കാട് 5, കോട്ടയം, എറണാകുളം 4 വീതം, കൊല്ലം 3, പത്തനംതിട്ട, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.


രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3880 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 379, കൊല്ലം 67, പത്തനംതിട്ട 158, ആലപ്പുഴ 215, കോട്ടയം 330, ഇടുക്കി 97, എറണാകുളം 458, തൃശൂര്‍ 521, പാലക്കാട് 175, മലപ്പുറം 159, കോഴിക്കോട് 715, വയനാട് 133, കണ്ണൂര്‍ 300, കാസര്‍ഗോഡ് 173 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 1,18,673 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,48,671 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.


സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,89,185 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,75,964 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,221 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2470 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


ഇന്ന് 28 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 493 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Comments

Popular posts from this blog

Kuwait Investment Outreach Roadshow, London organised by FT Live

Kuwait Investment Outreach Roadshow, London organised by FT Live Kuwait Investment Outreach Roadshow, London Since Kuwait takes measures to change itself in a world-class financial and commercial center, there are opportunities to catch a piece of the private sector's work. Keeping this in mind, the Financial Times, FDI Magazine and the Kuwait Direct Investment Promotion Authority (KDIPA) are happy to present a series of three events starting from Kuwait Investment Outreach Roadshow, London. Overview of the Program Agenda Since Kuwait takes measures to change itself in a world-class financial and commercial center, there are opportunities to catch a piece of the private sector's work. New laws on foreign investment and public-private partnership have proved to be popular with investors. Among other developments, the stock market involves opening of non-Kuwaitis and entry of foreign companies into major sectors such as banking. The country's ideal locati...

Covid Update Thiruvananthapuram - New Covid 19 Positive Cases in Trivandrum

 Covid Update Thiruvananthapuram - New Covid 19 Positive Cases in Trivandrum (Details from  Trivandrum Collectorate) തിരുവനന്തപുരം ജില്ലയിൽ ഇന്ന് 339 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. കേശവദാസപുരം സ്വദേശി, 12 വയസുള്ള ആൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 2. ബീമാപള്ളി സ്വദേശി, പുരുഷൻ, 58 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 3. പൂന്തുറ പള്ളിതെരുവ് സ്വദേശി, പുരുഷൻ, 54 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 4. വള്ളക്കടവ് റ്റി.ഡി നഗർ സ്വദേശി, പുരുഷൻ, 61 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 5. വള്ളക്കടവ് റ്റി.ഡി നഗർ സ്വദേശി, സ്ത്രീ, 53 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 6. അട്ടക്കുളങ്ങര ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാരൻ, 30 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 7. പൂന്തുറ പള്ളിത്തെരുവ് സ്വദേശി, 12 വയസുള്ള ആൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 8. വെങ്ങാനൂർ സ്വദേശി, പുരുഷൻ, 52 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 9. പുതിയതുറ ചെക്കിട്ടവിളാകം സ്വദേശി, സ്ത്രീ, 60 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 10. കേശവദാസപുരം ...

Proverbs in Malayalam - Important Pazhamchollukal കവിതാ രൂപത്തിൽ പഴംചൊല്ലുകൾ

കവിതാ രൂപത്തിൽ പഴംചൊല്ലുകൾ  മാനിക്കാത്തിടം ചെല്ലരുത് മാനം വിറ്റു  ഉണ്ണരുത്  മലർന്നു കിടന്നു തുപ്പരുത് ഇരിക്കും കൊമ്പു മുറിക്കരുത് ഉദയത്തിൽ കിടന്നുറങ്ങരുത് അസ്സമയത്തു വഴി നടക്കരുത് അന്യൻറെ മുതലിൽ മോഹം അരുതു അന്യൻറെ വീട്ടിൽ ഉറങ്ങരുത് കുടിപ്പക ഉള്ളിൽ കരുതരുത് കുലദൈവത്തെ മറക്കരുത് തല തൊട്ടു സത്യം ചെയ്യരുത് തല മറന്നു എണ്ണ തേയ്ക്കരുത് ഉണ്ണുമ്പോൾ കൈ കുടയരുത് ഉണ്ണും കയ്യാൽ വിളമ്പരുത് പിശുക്കന്റെ അന്നം ഉണ്ണരുത് പിശുക്കി പിശുക്കിവിളമ്പരുത് തെക്കോട്ടു വിളക്ക് വെയ്ക്കരുത് വടക്കോട്ടു തല വച്ചുറങ്ങരുത് സന്ധ്യക്ക്‌ ചൂല് എടുക്കരുത് അന്തിക്ക് മാലിന്യം കളയരുത് തൊഴിലിൽ അലസത കാട്ടരുത് വരവറിയാതെ ചിലവഴിക്കരുത് അത്താഴ പട്ടിണി കിടക്കരുത് അത്താഴത്തിനു നെയ്യ് കഴിക്കരുത് മാതൃ വചനം തട്ടരുത് മാതൃ ദോഷം ചെയ്യരുത്