Skip to main content

കേരള ജനതയെ മൃഗങ്ങളാക്കുന്ന മദ്യം - കണ്ണ് തുറക്കൂ മനുഷ്യ നീ - Open Your Eyes Man

കേരള ജനതയെ മൃഗങ്ങളാക്കുന്ന മദ്യം - കണ്ണ് തുറക്കൂ മനുഷ്യ നീ

ലോകത്തെ മൊത്തം പിടിച്ചു കുലുക്കിയ കൊറോണ രോഗാവസ്ഥ കേരളത്തിൽ മൂർച്ഛിച്ചു കൊണ്ടിരിക്കെ ബാറുകൾ തുറന്നത് വഴു പൊതു ജനങ്ങളെ കഠിന ദുരിതത്തിലേക്കാണ് കൊണ്ടെത്തിച്ചിരിക്കുന്നതു.


ഭയാനകമായ  രോഗം വ്യാപിച്ചു ആസാദാരണ സ്ഥിതിഗതികൾ സംജാതമായിരിക്കുന്ന സാഹചര്യത്തിൽ സാമൂഹികമായും മാനസികമായും സാമ്പത്തികമായും  ജനങ്ങൾ വെല്ലുവിളികൾ നേരിടുന്ന സമയത്തു ബാറുകൾ തുറന്നതു വളരെ മോശമായ തീരുമാനമാണ്

കേരളത്തിൽ മദ്യവില്പന തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ ഭയാനകമായ കൊലപാതകങ്ങൾക്ക് കേരളം ജനത സാക്ഷികളായി...

ഭയാനകമായ കൊലപാതകങ്ങൾ എന്ന് പറയുമ്പോൾ കോട്ടയം ചങ്ങനാശ്ശേരിയിൽ സ്വന്തം അമ്മയെ ആണ് കൊന്നതെങ്കിൽ  മലപ്പുറത്ത് സ്വന്തം അച്ഛനെയാണ് കൊന്നത്

സ്വന്തം സുഹൃത്തുക്കളെ കൊന്നതും മലപ്പുറത്ത് താനൂരിൽ ആണ്

തിരുവന്തപുരത്തു ബാലരാമപുരം കട്ടച്ചൽ കുഴിയിൽ സ്വന്തം സുഹൃത്തിനെ ആണ് കോല ചെയ്തത്

എന്നാൽ ഏറ്റവും ദയനീയമായ സ്ഥിതി ആണ് തിരുവനന്തപുരത്തു കഠിനംകുളം ചാന്നാങ്കരയിൽ നടന്നത്. സ്വന്തം ഭാര്യയെ ബലമായി മദ്യം കുടിപ്പിച്ചു സുഹൃത്തുക്കളെ കൊണ്ട് ക്രൂരമായി ബലാത്സംഗം ചെയ്തിരിക്കുന്നു.

മുരുക്കുമ്പുഴയിൽ സ്വന്തം അമ്മയുടെ കയ്യും കാലും മകൻ തല്ലി ഓടിച്ചു തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആണ്


ചാന്നാങ്കര പീഡനത്തിന് മറ്റൊരു അതി ക്രൂര മുഖം കൂടി ഉണ്ട്. സ്വന്തം ഭാര്യയെ നാല് വയസ്സ് മാത്രം പ്രായമായ സ്വന്തം മകന്റെ മുന്നിൽ വച്ചാണ് സുഹൃത്തുക്കളെ കൊണ്ട് ബലാത്സംഗം ചെയ്യിച്ചത്.

എത്ര മാത്രം വലിയ തെറ്റാണു മദ്യ വിൽപ്പന പുനരാംഭിച്ചതു വഴി ചെയ്തത്.


കൊറോണ കാരണം ലോക് ഡൗൺ ആയപ്പോൾ മദ്യ വിൽപ്പന നിലച്ചപ്പോൾ കേരളത്തിലെ ഒരു പോലീസ് സ്റ്റേഷനിലും ക്രിമിനൽ കേസുകൾ ഉണ്ടായില്ല.

നമ്മുടെ സാമൂഹിക ചുറ്റുപാടുകൾ നല്ലതാവുകയും ആളുകൾ ഉത്തരവാദിത്വം ഉള്ളവരായി മാറുകയും ചെയ്യുമ്പോൾ ....... പെട്ടന്ന് മദ്യ വില്പന തുടങ്ങി.....

സാമൂഹിക അവസ്ഥയെ ശോചനീയമായ അവസ്ഥയിലേക്കാണ് മദ്യവില്പന ആരംഭിച്ചത് വഴി കൊണ്ടുചെന്നു എത്തിച്ചിരിക്കുന്നത്

ഒരുപാടു സാമൂഹിക പ്രവർത്തകരും ഇത് ചർച്ച ചെയ്തതാണ്

എന്നാൽ മദ്യവില്പന തുടങ്ങിയത് വഴി ശരിക്കുള്ള പ്രശ്നങ്ങൾ വരാനിരിക്കുന്നതേയുള്ളൂ ...

വളരെ സാമൂഹിക ഉത്തരവാദിത്ത്വം വേണ്ട ഒരു സാഹചര്യത്തിലൂടെ ആണ് ലോകം മുഴുവനും ഇപ്പോൾ.

ജാഗ്രത കുറവ് ഉണ്ടായാൽ കൊറോണ എന്ന മഹാമാരി ഉണ്ടാകുവാനും ഈ ഭീകര രോഗത്തിന്റെ അണുക്കളുടെ വാഹകനാകാനും സാധ്യത ഉള്ള അസാദാരണ സ്ഥിതിയിൽ ആണ് നമ്മൾ എല്ലാരും.

പേടി വേണ്ട ജാഗ്രത മതി എന്ന് നാഴികയ്ക്ക് നാൽപ്പതു വട്ടം എഴുതി കാണിക്കുകയും കൊട്ടി ഘോഷിക്കുകയും ചെയ്യും കേരളം

മദ്യ ലഹരിയിൽ ബോധമില്ലാത്ത അവസ്ഥയിൽ രോഗ വ്യാപനത്തിനുള്ള സാധ്യത സാദാരണ സ്ഥിതിയിൽ നിന്നും ആയിരം മടങ്ങു ഇരട്ടി ആണ്....


മദ്യവില്പന പുനരാംഭിച്ചതു കൊണ്ട് മാത്രം ഇപ്പോൾ ഉള്ള രോഗ വ്യാപനം ആയിരങ്ങളിൽ നിന്നും പതിനായിരങ്ങളിലേക്കും ലക്ഷങ്ങളിലേക്കും വലിയ ബുദ്ധിമുട്ടില്ലാതെ എത്തും...



കുറച്ചു ആഴ്ചകൾക്കു മുമ്പ് ഇറ്റലിയിലെയും അമേരിക്കയിലെയും ആയിരക്കണക്കിന് മരണങ്ങളും ലക്ഷക്കണക്കിനു ആൾക്കാർക്കുണ്ടായ കൊറോണ രോഗ വ്യാപനവും മാധ്യമങ്ങളിലൂടെയും പത്ര വാർത്തകളിലൂടെയും വായിച്ചു പേടിച്ചിരുന്നു നമ്മൾ.

അതിനേക്കാൾ ഏറെ വാർത്താപ്രാധാന്യം ഉള്ള രീധിയിൽ ലോകം മൊത്തം നോക്കിക്കാണുന്ന കൊറോണ ബാധിച്ച ഇരകളായി മാറും..... മാറാൻ അധിക സമയം വേണ്ട...

പേടി വേണ്ട ജാഗ്രത മതി എന്ന മന്ത്രം ഇന്ന് മാറി "സ്ഥിതി രൂക്ഷം എന്ന് മാറിയത്" എല്ലാപേരും ശ്രദ്ധിക്കുന്നത് ഒന്ന് നന്നായിരിക്കും

Comments

Popular posts from this blog

A Century on Debut: Discover the Indian Cricketer Who Made History in ODI Debut Match

Introduction Scoring a century in any One Day International (ODI) match is a remarkable achievement, but doing it on debut elevates a player to legendary status. In the history of Indian cricket, only a select few have managed to etch their names into the record books by scoring a century in their very first ODI match. This rare feat speaks volumes about their talent, composure, and readiness for the international stage. Which Indian cricketer debut century in ODI KL Rahul – The First Indian Cricketer to Score a Century on ODI Debut The cricketer who holds the honor of being the first and only Indian to score a century on his ODI debut is Lokesh Rahul, popularly known as KL Rahul. Debut Match Date: June 11, 2016 Opponent: Zimbabwe Venue: Harare Sports Club, Harare Score: 100* (Not Out) Balls Faced: 115 Strike Rate: 86.96 Innings Highlight: 7 Fours and 1 Six KL Rahul achieved this historic milestone during India’s tour of Zimbabwe in 2016. Chasing a modest target of 169, Rahul opened th...

മയക്കുമരുന്ന് കടത്തിയ 27 വാഹനങ്ങളും 1.9 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് പിടിച്ചു.

മയക്കുമരുന്ന് കടത്തിയ 27 വാഹനങ്ങളും പിടിച്ചു പ്രതികളിൽ നിന്ന് ഒന്ന് ദശാംശം 9 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് ഉൽപ്പന്നങ്ങളാണ് എക്സൈസ് കണ്ടെത്തിയത്. സ്കൂൾ പരിസരത്ത് 998 ബസ്റ്റാൻഡ് പരിസരത്തു നിന്നും 252 ലേബർ ക്യാമ്പുകളിൽ നിന്ന് 14 റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് 89 തുടങ്ങിയ പരിശോധനകൾ നടത്തിയിട്ടുണ്ട് 26 പ്രതികളെയും എക്സൈസ് അറസ്റ്റ് ചെയ്തു പ്രവർത്തനങ്ങളും പുരോഗതിയും തുടർനടപടികളും എക്സൈസ് കമ്മീഷണർ യാദവുമായി മന്ത്രി ചർച്ച ചെയ്തു.  സ്കൂൾ കോളേജ് ബസ്റ്റാൻഡ് റെയിൽവേ സ്റ്റേഷൻ തുടങ്ങിയ കേന്ദ്രങ്ങളിൽ നടത്തുന്ന പ്രത്യേക നിരീക്ഷണം കൂടുതൽ ശക്തമാക്കാൻ മന്ത്രി നിർദ്ദേശം നൽകി. മിഠായികളിൽ മയക്കുമരുന്ന് കലർത്തി വിദ്യാർത്ഥികൾക്കിടയിൽ വിതരണം ചെയ്യുന്ന വിഷയത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി നിർദേശിച്ചു. മയക്കുമരുന്നിന് എതിരെ ശക്തമായ നടപടി സ്വീകരിച്ച് എക്സൈസ് മന്ത്രി അഭിനന്ദിച്ചു.  എക്സൈസ് പരിശോധനയിൽ 64 6ഗ്രാം എംഡി എം എ 25 ദേശം 8 4 കിലോ 39 5 6ഗ്രാം ഹീറോയിൻ 14 ദേശം 5 ഗ്രാം ബ്രൗൺഷുഗർ 12 ദേശം 8 2 ഗ്രാം നൈട്രസ് ഗുളികകൾ 113 കിലോ കഞ്ചാവ് 14 8 കിലോ കഞ്ചാവ് കലർത്തിയ ചോക്ലേറ്റ് 96 ദേശാംശം 8ഗ്രാം കഞ്...

Government School Trivandrum District with 100% Pass in Higher Secondary Exam 2023

  Sir Ayyankali Memmorial Government Model Residential Sports school got a recored of 100% pass in Higher Secondary Education exam results 2023. This is the only Government school in Trivandrum district which achieved 100% pass in HSE Exam results 2023.