കുട്ടികളെ സംരക്ഷിക്കാനായി രക്ഷകര്താക്കൾക്കു വേണ്ടിയുള്ള നിർദ്ദേശ്ശങ്ങൾ
1) നിങ്ങള്‍ ഏത് മതവിശ്വാസി ആയാലും നിങ്ങളുടെ കുട്ടികളെ ഈശ്വരവിശ്വാസിയായി വളര്‍ത്തണം.
2) കുട്ടികളെ കൃത്യസമയത്ത് ഉറക്കുകയും അതിരാവിലെ കൃത്യസമയങ്ങളില്‍ ഉണര്‍ത്തുകയും ചെയ്യണം. കൃത്യനിഷ്ഠ ലഭിക്കേണ്ടത് സ്വന്തം കുടുംബത്ത് നിന്നാണ്.
3) എത്ര അടുത്ത ബന്ധുവായാലും ശരി, കുട്ടികളുടെ ശരീരത്ത് സ്പര്‍ശിച്ചുള്ള സ്നേഹപ്രകടനങ്ങളെ നയപരമായി നിരുത്സാഹപ്പെടുത്തണം.( ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും ) കുട്ടികളെയും അതിന് പ്രാപ്തരാക്കണം.
4) കുട്ടികളുടെ ഫോണ്‍ സംഭാഷണം നിങ്ങളുടെ മുന്നില്‍ വെച്ച് മാത്രമാക്കണം. ചാറ്റിംഗ് ഒഴിവാക്കുക അല്ലെങ്കില്‍ നിങ്ങളുടെ സാന്നിദ്ധ്യത്തില്‍ മാത്രം അതിനുള്ള സ്വാതന്ത്ര്യം കൊടുക്കുക.
5) കുട്ടികള്‍ നെറ്റ് അല്ലെങ്കില്‍ ഗൂഗിള്‍ സേര്‍ച്ച് ചെയ്യുന്നത് നിങ്ങള്‍ ശ്രദ്ധിക്കണം. അപ്പോള്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിന്‍റെ ഹിസ്റ്ററി എടുത്ത് നിങ്ങള്‍ അവരോട് അതിനെക്കുറിച്ച് ചോദിച്ച് മനസ്സിലാക്കണം
6) കുട്ടികളുടെ ശരീരത്ത് നിറവ്യത്യാസമോ ക്ഷതമോ ഉറക്കക്ഷീണമോ കരഞ്ഞുകലങ്ങിയ കണ്ണുകളോ സ്വഭാവത്തില്‍ വ്യത്യാസമോ കണ്ടാല്‍ നയത്തില്‍ കാര്യങ്ങള്‍ ചോദിച്ചറിയണം
7) മക്കള്‍ക്ക് എന്ത് സംഭവിച്ചാലും രക്ഷകര്‍ത്താക്കളെ അറിയിക്കാനുള്ള സര്‍വ്വസ്വാതന്ത്ര്യവും അവര്‍ക്ക് നല്‍കാന്‍ മറക്കരുത്. ഇത് കൂടെക്കൂടെ അവരോട് പറയുകയും ചെയ്യണം.
8) കുട്ടികളുടെ കൂട്ടുകാരെക്കുറിച്ച് നിങ്ങള്‍ക്ക് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം.
9) ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്ത നിങ്ങളുടെ മക്കള്‍ക്ക് വാഹനം ഓടിക്കാന്‍ കൊടുത്ത് സമൂഹത്തില്‍ നിങ്ങള്‍ 'നെഗളിപ്പ്' കാണിക്കാന്‍ ശ്രമിക്കരുത്. അതൊരുപക്ഷേ ജീവിതത്തില്‍ നിങ്ങള്‍ക്ക് ദുരന്തമായി മാറിയേക്കാം.
9) കുട്ടികളെ നീന്തല്‍ പഠിപ്പിക്കണം. അതിനുള്ള സ്ഥലവും നല്ലൊരു മാസ്റ്ററെയും സമയവും നിങ്ങള്‍ കണ്ടെത്തണം. നീന്തല്‍ അറിയാവുന്ന കുട്ടികളെങ്കില്‍ നിങ്ങള്‍ക്കും പകുതി സമാധാനമാകും.
10) യാതൊരു കാരണവശാലും വാഹനവുമായി കുട്ടികളെ ടൂറിന് അയക്കരുത്. നിങ്ങളോട് അവര്‍ കള്ളം പറഞ്ഞേക്കാം; പക്ഷെ നിങ്ങള്‍ സത്യം അന്വേഷിക്കുകതന്നെ ചെയ്യണം.
12) ടൂറിന് സകുടുംബമായി പോയാല്‍ വീടും പരിസരവും മോഷ്ടാക്കള്‍ക്ക് കടക്കാന്‍ കഴിയാത്ത രീതിയില്‍ സുരക്ഷിതമാക്കണം. എവിടെപ്പോയാലും വീടും പരിസരവും കാണാവുന്ന സെക്യൂരിറ്റി ക്യാമറയുടെ ഗുണമൊക്കെ അപ്പോഴായിരിക്കും നമ്മള്‍ തിരിച്ചറിയുന്നത്. അയലത്തുകാരുമായി എപ്പോഴും വളരെ നല്ല ബന്ധം പുലര്‍ത്തണം.
13) പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാനുള്ള നമ്പര്‍ എപ്പോഴും കരുതണം. അടിയന്തിര സാഹചര്യം വന്നാല്‍ പോലീസിനെ ബന്ധപ്പെടാന്‍ മറക്കരുത്. ഓര്‍ക്കുക; പോലീസ്സ് ഉള്ളതുകൊണ്ടാണ് അക്രമികളും മോഷ്ടാക്കളും ഒരു പരിധിവരെ ഒതുങ്ങുന്നത്.
14) കുട്ടികളെ ട്യൂഷന് വിടുമ്പോള്‍ അവിടെ കൃത്യസമയത്ത് എത്തുകയും കൃത്യസമയത്ത് തിരിച്ചിറങ്ങുന്നുവെന്നും നിങ്ങള്‍ ഉറപ്പുവരുത്തണം. അസമയത്ത് കുട്ടികളെ കൂട്ടിക്കൊണ്ടുവരാന്‍ അദ്ധ്യാപകരെയോ വേറെ ആരെയുമോ അനുവദിക്കരുത്. നിങ്ങള്‍ തന്നെ ആ കടമ ഏറ്റെടുത്ത് ചെയ്യണം.
15) ഇടിമിന്നല്‍ ഉള്ളപ്പോള്‍ കുട്ടികളെയും സുരക്ഷിതരാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
16) എല്ലാത്തിലുമുപരി, മക്കളെ സ്വന്തം മതഗ്രന്ഥങ്ങള്‍ പഠിപ്പിക്കാനും ദേവാലയങ്ങളില്‍ കൊണ്ടുപോകാനും മറക്കരുത്. കൃത്യമായ വേദപഠനം കൊണ്ട് അവരുടെ മനസ്സിനെ പരിപക്വമാക്കുവാന്‍ സാധിക്കും.
17 ) ടെലിവിഷൻ ഉപയോഗം കുറയ്ക്കുകയും സീരിയൽ , സിനിമ ഇവയുടെ മായികവലയത്തിൽ കുടുങ്ങാതെ കുട്ടികളെ പ്രാപ്തരാക്കുക .
18) ഉപദ്രവിക്കുകയോ മോശം പദപ്രയോഗം നടത്തുന്നവരെയോ ധൈര്യമായി ചോദ്യം ചെയ്യാനുള്ള മനസ്സും തന്റേടവും പകര്‍ന്നുകൊടുക്കണം.
19) കൃത്യമായ ജീവിതരീതി (ടൈം ടേബിള്‍) അവര്‍ക്ക് പകര്‍ന്നുനല്‍കണം.
20) കുട്ടികള്‍ വീട്ടില്‍ തനിച്ചായാല്‍ മറ്റ് ആരെയും അകത്തേക്ക് പ്രവേശനം അനുവദിക്കരുത്.
21) കുട്ടികളോടൊത്തു ഇടയ്ക്കിടെ വിനോദയാത്ര പോകാൻ സാമ്പത്തികം നിങ്ങളെ അനുവദിച്ചില്ലെങ്കിൽ വല്ലപ്പോഴും ബീച്ചിലോ കുട്ടികളുടെ പാർക്കിലോ എങ്കിലും അവരുമായി പോകണം .
22 ) ഈശ്വരപ്രാർത്ഥന ശീലമാക്കുക .
23 ) കുട്ടികളോട് സ്കൂളിലെ ഓരോ വിശേഷവും ദിവസവും ചോദിച്ചറിയുക .
24) നിങ്ങളുടെ മേല്‍നോട്ടത്തോടെ അവര്‍ക്ക് കൃത്യമായ ജോലി, കൃത്യമായ പഠനം, കൃത്യമായ ഭക്ഷണം, കൃത്യമായ പരിസര ശുചീകരണം, കൃത്യമായ വിനോദം, കൃത്യമായ ഉറക്കം എന്നിവ നല്‍കാന്‍ മറക്കരുത്. നിങ്ങളുടെ മക്കള്‍ക്ക് ഇത്രയും നല്‍കിയാല്‍ അവരും നിങ്ങളും നമ്മുടെ സമൂഹവും ഒരുപോലെ നല്ലതാകും.
25 ) മുതിർന്നവരെ ബഹുമാനിക്കാൻ പ്രത്യേകം പഠിപ്പിക്കുക .
എല്ലാ കുട്ടികളെയും സംരക്ഷിക്കാനായി ഇത് എല്ലാ രക്ഷകര്‍ത്താക്കളിലേക്കും ദയവായി ഷെയര്‍ ചെയ്യൂ
Comments
Post a Comment