എന്തുകൊണ്ട് ദിലീപിന് ജാമ്യം നിഷേധിച്ചു
മാദ്ധ്യമങ്ങളുടെ സമർദ്ദം മൂലം ഭരണകൂടത്തിന്റെ മുഖം രക്ഷിക്കുന്നതിനു വേണ്ടി
ദിലീപിന് എതിരായി പോലീസ് പ്രധാനമായും ഇൻഡ്യൻ പീനൽ കോഡ് 376 (സ്ത്രീയെ
ബലാൽക്കാരമായി ലൈംഗികത തൃപ്തിക്ക് ഉപയോഗിക്കുക), ഗൂഢാലോചന (120 B) എന്നീ
വകപ്പുകൾ പ്രകാരമുള്ള കേസ്സാണ് എടുത്തിരിക്കുന്നത്. ഇത്തരത്തിൽ ഉള്ള
ഗുരുതരമായ കുറ്റങ്ങൾക്ക് വിചാരണ നടത്തുന്നത് സെഷൻസ് കോടതി (ജില്ലാ കോടതി)
ആണ്. ഇപ്പോൾ കേസ്സ് കൈകാര്യം ചെയ്യുന്നത് സെഷൻസ് കോടതിക്ക് താഴെ ഉള്ള
ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ആണ്. പോലീസ് അന്വേഷണം പൂർത്തി
ആയി കഴിഞ്ഞാൽ പോലീസിന്റെ അന്തിമ റിപ്പോർട്ട് അതാത് സെഷൻസ് കോടതിക്ക്
അയക്കുന്നു. ആയതു കൊണ്ട് തന്നെ ഇത്തരം ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയിയാൽ
മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിക്കാറില്ല. അതു കൊണ്ട് മജിസ്ട്രേറ്റ്
കോടതിയിൽ ജാമ്യ അപേക്ഷ നൽകി, അത് തള്ളി ഉയർന്ന കോടതികളായ സെഷൻസ് കോടതിയിയോ
ഹൈക്കോടതി യേയോ സമീപിച്ച് ജാമ്യം വാങ്ങാവുന്നതാണ്. ഹൈക്കോടതി ജാമ്യം
നിഷേധിക്കുക ആണെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാവുന്നതാണ്. അപ്രകാരം ജാമ്യം
തള്ളി വാങ്ങിയ നടപടി ക്രമം മാത്രമാണ് ഇപ്പോൾ നടന്നിട്ടുള്ളത്. അല്ലാതെ
മാദ്ധ്യമക്കാർ പറഞ്ഞ് പരത്തുന്നത് പോലെ ദിലീപ് കൊടും കുറ്റവാളി ആയതു കൊണ്ടോ
പോലീസിന്റെ കയ്യിൽ ശക്തമായ തെളിവുകൾ ഉള്ളതു കൊണ്ടോ അല്ല.
എന്തുകൊണ്ട് കോടതി ജാമ്യം നിഷേധിക്കുന്നു
ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് മേൽ പോലീസ് അന്വേഷണം നടത്തുമ്പോൾ മതിയായ
സവാകാശവും സമയവും ആവശ്യമാണ്. അത്തരത്തിൽ സമയം എടുത്ത് അന്വേഷണം
പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് കൊടുത്താൽ മാത്രമെ ഒരു കുറ്റമറ്റ വിചാരണ
(A fair trial) നടത്തുവാൻ സാധിക്കുകയുള്ളു. അപ്രകാരം ഉള്ള വിചാരണ പ്രതിക്ക്
എന്തു കൊണ്ടും ഗുണം ചെയ്യുകയേ ഉള്ളൂ. അയതിനാൽ കേസന്വേഷണത്തിന് പ്രതിയുടെ
സാന്നിദ്ധ്യം അത്യവശ്യമാണെന്ന് കോടതിക്ക് ബോദ്ധ്യപ്പെട്ടാൽ ശരിയായ
റിപ്പോർട്ടിന് വേണ്ടി പോലീസിന്റെ ആവശ്യം കോടതിക്ക് അംഗീകരിച്ചേ പറ്റൂ. അതു
മാത്രമാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്.
ജാമ്യം കോടതിയുടെ വിവേചന അധികാരമാണ്. തെളിവുകൾക്ക് പ്രാധാന്യമില്ല.
ജാമ്യം കോടതിയുടെ വിവേചന അധികാരമാണ്. തെളിവുകൾക്ക് പ്രാധാന്യമില്ല.
ദിലീപിന് ഇനി എന്ന് ജാമ്യം ലഭിക്കും
ഇത്തരത്തിലുള്ള ഗുരുതരമായ കുറ്റങ്ങൾ ചെയ്തു എന്ന് ആരോപിക്കുന്ന പ്രതികൾക്ക്
സാധരണ ഗതിയിൽ മുപ്പത് ദിവങ്ങൾ എങ്കിലും കഴിഞ്ഞേ ജാമ്യം ലഭിക്കാറുള്ളു,
ഇനി പ്രോസിക്യൂഷൻ എത്ര ശക്തമായി ജാമ്യ അപേക്ഷയെ എതിർത്തി ത്താലും കേസ്സ്
എടുത്ത് 90 ദിവസത്തിനുള്ളിൽ കേസിന്റെ അന്തിമ റിപ്പോർട്ട് ( ചാർജ്ജ്)
കോടതിയിൽ ഫയൽ ചെയ്യണം. അത് ചെയ്തില്ലാ എങ്കിൽ ജാമ്യം പ്രതിയുടെ അവകാശമാണ്.
അതായത് പ്രതിക്ക് ജാമ്യം നൽകിയേ പറ്റൂ.
തൊണ്ണൂറ് ദിവസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് വന്നാൽ എന്ത് ചെയ്യും
സാക്ഷികൾക്ക് സമൻസ് അയച്ച് കോടതിയിൽ വിളിച്ച് വരുത്തി തെളിവ് എടുപ്പ്
ആരംഭിക്കും. അപ്പോഴും പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ആണെങ്കിൽ ജാമ്യം
അനുവദിക്കുന്നതല്ല. ദിലീപിന്റെ ഈ കേസ്സിൽ തൊണ്ണൂറ് ദിവസത്തിനുള്ളിൽ അന്തിമ
റിപ്പോർട്ട് എന്ന് പറയുന്നത് അസാദ്ധ്യമാണ്. കാരണം കേസന്വേഷണം ആരംഭിച്ച്
ദിവസങ്ങൾ ആയെങ്കിലും കോടതിയിൽ പ്രോസിക്യൂഷന് വാദിച്ച് ജയിക്കാനുള്ള ഒരു
തെളിവും കിട്ടിയിട്ടില്ല. പിന്നെ പ്രതിയുടെ കുറ്റസമ്മത മൊഴിക്കു വേണ്ടി
കാതോർത്തിരിക്കയാണ് പോലീസ്. കൂടാതെ കുറ്റ സമ്മത മൊഴിക്ക് കോടതിയിൽ ഒരു
നിയമ സാദ്ധ്യതയുo ഇല്ല. പിന്നെങ്ങനെ ഒരു അന്തിമ റിപ്പോർട്ട് സമയത്തിനു ഫയൽ ചെയ്യാനാകും.
പോലീസിനു വേണ്ടത് പ്രതിയും കോടതിക്ക് വേണ്ടത് തെളിവുകളും ആണ്.
Comments
Post a Comment