Former Health Director Sentenced for 5 years in Prison
അഴിമതിക്കേസിൽ ആരോഗ്യവകുപ്പ് മുൻ ഡയറക്ടർമാർക്ക് 5 വർഷം കഠിന തടവും 50
ലക്ഷം പിഴയും കോടതി ശിക്ഷ വിധിച്ചു. ഡോ വി കെ രാജൻ, ഡോ കെ ഷൈലജ
എന്നിവരെയാണ് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ശിക്ഷിച്ചത്.
ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ വാങ്ങിയതിലെ ക്രമക്കേടിനാണ് ശിക്ഷ.
ഹൈപ്പറ്റൈറ്റിസ് ബി വാക്സിൻ വാങ്ങിയതിലൂടെ ഒരു കോടി 49 ലക്ഷത്തിലധികം രൂപയുടെ അഴിമതി
2000 മുതല്‍ 2004 വരെയുള്ള കാലഘട്ടങ്ങളില്‍ ഹൈപ്പറ്റൈറ്റിസ് ബി വാക്സിൻ
വാങ്ങിയതിലൂടെ ഒരു കോടി 49 ലക്ഷത്തിലധികം രൂപയുടെ അഴിമതി നടത്തിയതിനാണ് മുൻ
ആരോഗ്യവകുപ്പ് ഡയറക്ടർമാരായ ഡോ വി കെ രാജനെയും ഡോ കെ ഷൈലജയെയും കോടതി
ശിക്ഷിച്ചത്. 5 വർഷം കഠിന തടവും 50 ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ.
വാക്സിനേഷൻ പദ്ധതിയോ മറ്റ് വാക്സിനേഷൻ ആവശ്യങ്ങളോ ഇല്ലാത്ത സമയത്ത് അമിതവില
നൽകി വൻ തോതിൽ ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ വാങ്ങുകയായിരുന്നുവെന്നാണ്
വിജിലൻസ് കണ്ടെത്തൽ. ഇത് സ്ഥാപനങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്തു.
ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്
മരുന്നുപയോഗിച്ച് പിന്നീട് നടത്തിയ വാക്സിനേഷൻ പദ്ധതി ഏകോപനമില്ലായ്മ
മൂലം പാളിപ്പോയി. ഇത് മനസ്സിലായിട്ടും വാക്സിൻ വിതരണം ചെയ്ത മുംബൈയിലെ സെറം
ഇൻസ്റ്റിറ്റ്യൂട്ട്, ഹൈദരാബാദിലെ ശാന്ത ബയോ ടെക്കനിക്സ്, മുംബൈയിലെ
വിഎച്ച് ഭഗത് ആൻഡ് കമ്പനി എന്നീ സ്ഥാപനങ്ങൾക്കെതിരെ പ്രതികൾ
നടപടിയെടുത്തതുമില്ല. അഴിമതി നിരോധന നിയമം, ക്രിമിനൽ ഗൂഢാലോചന
ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്. വിജിലൻസ് പ്രതി
ചേർത്ത തിരുവനന്തപുരം ജില്ല സ്റ്റോർ വേരിഫിക്കേഷൻ ഓഫീസർ സി സദാശിവൻ നായർ,
ഫാർമസിസ്റ്റ് സ്റ്റോർ കീപ്പർ കെ മുഹമ്മദ് എന്നിവരെ കോടതി വെറുതെ വിട്ടു.
പ്രതികൾക്ക് കോടതി ജാമ്യം നല്‍കിയില്ല.
Comments
Post a Comment