കേരള ജനതയെ മൃഗങ്ങളാക്കുന്ന മദ്യം - കണ്ണ് തുറക്കൂ മനുഷ്യ നീ ലോകത്തെ മൊത്തം പിടിച്ചു കുലുക്കിയ കൊറോണ രോഗാവസ്ഥ കേരളത്തിൽ മൂർച്ഛിച്ചു കൊണ്ടിരിക്കെ ബാറുകൾ തുറന്നത് വഴു പൊതു ജനങ്ങളെ കഠിന ദുരിതത്തിലേക്കാണ് കൊണ്ടെത്തിച്ചിരിക്കുന്നതു. ഭയാനകമായ രോഗം വ്യാപിച്ചു ആസാദാരണ സ്ഥിതിഗതികൾ സംജാതമായിരിക്കുന്ന സാഹചര്യത്തിൽ സാമൂഹികമായും മാനസികമായും സാമ്പത്തികമായും ജനങ്ങൾ വെല്ലുവിളികൾ നേരിടുന്ന സമയത്തു ബാറുകൾ തുറന്നതു വളരെ മോശമായ തീരുമാനമാണ് കേരളത്തിൽ മദ്യവില്പന തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ ഭയാനകമായ കൊലപാതകങ്ങൾക്ക് കേരളം ജനത സാക്ഷികളായി... ഭയാനകമായ കൊലപാതകങ്ങൾ എന്ന് പറയുമ്പോൾ കോട്ടയം ചങ്ങനാശ്ശേരിയിൽ സ്വന്തം അമ്മയെ ആണ് കൊന്നതെങ്കിൽ മലപ്പുറത്ത് സ്വന്തം അച്ഛനെയാണ് കൊന്നത് സ്വന്തം സുഹൃത്തുക്കളെ കൊന്നതും മലപ്പുറത്ത് താനൂരിൽ ആണ് തിരുവന്തപുരത്തു ബാലരാമപുരം കട്ടച്ചൽ കുഴിയിൽ സ്വന്തം സുഹൃത്തിനെ ആണ് കോല ചെയ്തത് എന്നാൽ ഏറ്റവും ദയനീയമായ സ്ഥിതി ആണ് തിരുവനന്തപുരത്തു കഠിനംകുളം ചാന്നാങ്കരയിൽ നടന്നത്. സ്വന്തം ഭാര്യയെ ബലമായി മദ്യം കുടിപ്പിച്ചു സുഹൃത്തുക്കളെ കൊണ്ട് ക്രൂരമായി ബലാത്സംഗം ചെയ്തിരിക്ക...