കുട്ടികളെ സംരക്ഷിക്കാനായി രക്ഷകര്താക്കൾക്കു വേണ്ടിയുള്ള നിർദ്ദേശ്ശങ്ങൾ 1) നിങ്ങള്‍ ഏത് മതവിശ്വാസി ആയാലും നിങ്ങളുടെ കുട്ടികളെ ഈശ്വരവിശ്വാസിയായി വളര്‍ത്തണം. 2) കുട്ടികളെ കൃത്യസമയത്ത് ഉറക്കുകയും അതിരാവിലെ കൃത്യസമയങ്ങളില്‍ ഉണര്‍ത്തുകയും ചെയ്യണം. കൃത്യനിഷ്ഠ ലഭിക്കേണ്ടത് സ്വന്തം കുടുംബത്ത് നിന്നാണ്. 3) എത്ര അടുത്ത ബന്ധുവായാലും ശരി, കുട്ടികളുടെ ശരീരത്ത് സ്പര്‍ശിച്ചുള്ള സ്നേഹപ്രകടനങ്ങളെ നയപരമായി നിരുത്സാഹപ്പെടുത്തണം.( ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും ) കുട്ടികളെയും അതിന് പ്രാപ്തരാക്കണം. 4) കുട്ടികളുടെ ഫോണ്‍ സംഭാഷണം നിങ്ങളുടെ മുന്നില്‍ വെച്ച് മാത്രമാക്കണം. ചാറ്റിംഗ് ഒഴിവാക്കുക അല്ലെങ്കില്‍ നിങ്ങളുടെ സാന്നിദ്ധ്യത്തില്‍ മാത്രം അതിനുള്ള സ്വാതന്ത്ര്യം കൊടുക്കുക. 5) കുട്ടികള്‍ നെറ്റ് അല്ലെങ്കില്‍ ഗൂഗിള്‍ സേര്‍ച്ച് ചെയ്യുന്നത് നിങ്ങള്‍ ശ്രദ്ധിക്കണം. അപ്പോള്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിന്‍റെ ഹിസ്റ്ററി എടുത്ത് നിങ്ങള്‍ അവരോട് അതിനെക്കുറിച്ച് ചോദിച്ച് മനസ്സിലാക്കണം 6) കുട്ടികളുടെ ശരീരത്ത് നിറവ്യത്യാസമോ ക്ഷതമോ ഉറക്കക്ഷീണമോ കരഞ്ഞുകലങ്ങിയ കണ്ണുകളോ സ്വഭാവത്തില്‍ വ്യത്യാസമ...