എന്തുകൊണ്ട് ദിലീപിന് ജാമ്യം നിഷേധിച്ചു മാദ്ധ്യമങ്ങളുടെ സമർദ്ദം മൂലം ഭരണകൂടത്തിന്റെ മുഖം രക്ഷിക്കുന്നതിനു വേണ്ടി ദിലീപിന് എതിരായി പോലീസ് പ്രധാനമായും ഇൻഡ്യൻ പീനൽ കോഡ് 376 (സ്ത്രീയെ ബലാൽക്കാരമായി ലൈംഗികത തൃപ്തിക്ക് ഉപയോഗിക്കുക), ഗൂഢാലോചന (120 B) എന്നീ വകപ്പുകൾ പ്രകാരമുള്ള കേസ്സാണ് എടുത്തിരിക്കുന്നത്. ഇത്തരത്തിൽ ഉള്ള ഗുരുതരമായ കുറ്റങ്ങൾക്ക് വിചാരണ നടത്തുന്നത് സെഷൻസ് കോടതി (ജില്ലാ കോടതി) ആണ്. ഇപ്പോൾ കേസ്സ് കൈകാര്യം ചെയ്യുന്നത് സെഷൻസ് കോടതിക്ക് താഴെ ഉള്ള ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ആണ്. പോലീസ് അന്വേഷണം പൂർത്തി ആയി കഴിഞ്ഞാൽ പോലീസിന്റെ അന്തിമ റിപ്പോർട്ട് അതാത് സെഷൻസ് കോടതിക്ക് അയക്കുന്നു. ആയതു കൊണ്ട് തന്നെ ഇത്തരം ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയിയാൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിക്കാറില്ല. അതു കൊണ്ട് മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യ അപേക്ഷ നൽകി, അത് തള്ളി ഉയർന്ന കോടതികളായ സെഷൻസ് കോടതിയിയോ ഹൈക്കോടതി യേയോ സമീപിച്ച് ജാമ്യം വാങ്ങാവുന്നതാണ്. ഹൈക്കോടതി ജാമ്യം നിഷേധിക്കുക ആണെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാവുന്നതാണ്. അപ്രകാരം ജാമ്യം തള്ളി വാങ്ങിയ നടപടി ക്രമം മാത്രമാണ്...