Former Health Director Sentenced for 5 years in Prison അഴിമതിക്കേസിൽ ആരോഗ്യവകുപ്പ് മുൻ ഡയറക്ടർമാർക്ക് 5 വർഷം കഠിന തടവും 50 ലക്ഷം പിഴയും കോടതി ശിക്ഷ വിധിച്ചു. ഡോ വി കെ രാജൻ, ഡോ കെ ഷൈലജ എന്നിവരെയാണ് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ശിക്ഷിച്ചത്. ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ വാങ്ങിയതിലെ ക്രമക്കേടിനാണ് ശിക്ഷ. ഹൈപ്പറ്റൈറ്റിസ് ബി വാക്സിൻ വാങ്ങിയതിലൂടെ ഒരു കോടി 49 ലക്ഷത്തിലധികം രൂപയുടെ അഴിമതി 2000 മുതല്‍ 2004 വരെയുള്ള കാലഘട്ടങ്ങളില്‍ ഹൈപ്പറ്റൈറ്റിസ് ബി വാക്സിൻ വാങ്ങിയതിലൂടെ ഒരു കോടി 49 ലക്ഷത്തിലധികം രൂപയുടെ അഴിമതി നടത്തിയതിനാണ് മുൻ ആരോഗ്യവകുപ്പ് ഡയറക്ടർമാരായ ഡോ വി കെ രാജനെയും ഡോ കെ ഷൈലജയെയും കോടതി ശിക്ഷിച്ചത്. 5 വർഷം കഠിന തടവും 50 ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. വാക്സിനേഷൻ പദ്ധതിയോ മറ്റ് വാക്സിനേഷൻ ആവശ്യങ്ങളോ ഇല്ലാത്ത സമയത്ത് അമിതവില നൽകി വൻ തോതിൽ ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ വാങ്ങുകയായിരുന്നുവെന്നാണ് വിജിലൻസ് കണ്ടെത്തൽ. ഇത് സ്ഥാപനങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്തു. ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത് മരുന്നുപയോഗിച്ച് പിന്നീട് ന...